കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം, അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം, അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം

സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച അന്വേഷണ പൂര്‍ത്തിയായി. അപകടത്തില്‍ അട്ടിമറിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.

എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തിയത്. മോശം കാലാവസ്ഥ മൂലമുള്ള പിഴവ് കാരണമാകാം അപകടം എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്ക് ശേഷം പ്രസിദ്ധീകരിക്കും.

ഡിസംബര്‍ എട്ടിനാണ് ബിപിന്‍ റാവത്തും കുടുംബവും സൈനികരും സഞ്ചരിച്ച വാഹനം കൂനൂരില്‍ തകരുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഹെലികോപ്റ്റര്‍ അപകടം. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍.

The Cue
www.thecue.in