പൊലീസില്‍ ആര്‍എസ്എസ് സാന്നിധ്യം, ഇടത് അനുകൂലികള്‍ എളുപ്പമുള്ള തസ്തിക തേടി പോകുന്നുവെന്ന് കോടിയേരി

പൊലീസില്‍ ആര്‍എസ്എസ് സാന്നിധ്യം, ഇടത് അനുകൂലികള്‍ എളുപ്പമുള്ള തസ്തിക തേടി പോകുന്നുവെന്ന് കോടിയേരി

പൊലീസില്‍ ആര്‍.എസ്.എസ് അനുകൂലികളുടെ സാന്നിധ്യമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു പൊലീസ് സേനയിലെ ആര്‍.എസ്.എസ് അനുകൂലികളെക്കുറിച്ച് കോടിയേരി പറഞ്ഞത്.

സ്റ്റേഷന്‍ ജോലി ചെയ്യുന്നവരില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ ഉണ്ട്. ഇടത് അനുകൂല പൊലീസുകാര്‍ ജോലിഭാരം കുറവുള്ള തസ്തികകള്‍ തേടി പോകുകയാണ്. ഗണ്‍മാന്‍ ആകാനും സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്ക് കൂട്ടുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികളാണ് കയറിപ്പറ്റുന്നതെന്നാണ് കോടിയേരി പറഞ്ഞത്.

പൊലീസ് സേനയെപ്പറ്റി നേരത്തെയും ഇടതുമുന്നണിക്കകത്ത് നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. പൊലീസിനെതിരെ സിപിഐ നേതാവ് ആനിരാജ രംഗത്തെത്തിയിരുന്നു. പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാണ് ആനിരാജ പറഞ്ഞത്.

അതേസമയം കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. വി എസ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയാണ് കെ റെയില്‍. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സി.പി.ഐ.എം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.