മാധ്യമസൃഷ്ടി, ആഭ്യന്തരവകുപ്പിന് പുതിയ മന്ത്രി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടില്ല: കോടിയേരി ബാലകൃഷ്ണന്‍

മാധ്യമസൃഷ്ടി, ആഭ്യന്തരവകുപ്പിന് പുതിയ മന്ത്രി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടില്ല: കോടിയേരി ബാലകൃഷ്ണന്‍
Published on

അഭ്യന്തര വകുപ്പ് നിയന്ത്രിക്കാന്‍ പുതിയ മന്ത്രി വേണമെന്ന ആവശ്യം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടുക്കി സമ്മേളനം സംബന്ധിച്ച് പുറത്ത് വരുന്ന പല വിവരങ്ങളും മാധ്യമ സൃഷ്ടിയാണെന്നും കോടിയേരി പറഞ്ഞു.

'ആഭ്യന്തര വകുപ്പിന് പ്രത്യേക മന്ത്രി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല. സമ്മേളനത്തില്‍ ഒരു പ്രതിനിധിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇടുക്കി സമ്മേളന വാര്‍ത്തകള്‍ വക്രീകരിച്ച് നല്‍കുകയാണ്,' കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ആണ് കേരളത്തിലേത്. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.

പൊലീസിനെതിരെ ഹൈക്കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചതിലും കോടിയേരി പ്രതികരിച്ചു. കാനം രാജേന്ദ്രന്‍ പ്രതികരിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സി.പി.ഐ.എമ്മും സി.പി.ഐയും തമ്മില്‍ പാര്‍ട്ടി ഇടപെടേണ്ട തരത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in