അന്വേഷണം നേരായ ദിശയില്‍ പോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങെന്ന് കോടിയേരി ബാലകൃഷ്ണന്‍

അന്വേഷണം നേരായ ദിശയില്‍ പോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങെന്ന് കോടിയേരി ബാലകൃഷ്ണന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതും സസ്‌പെന്‍ഡ് ചെയ്തതും ആര്‍ജവമുള്ള നടപടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ആക്ഷേപവിധേയനായ ശിവശങ്കര്‍ യുഡിഎഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി.തുടര്‍ന്നാണ് മാറ്റിയതെന്ന് കോടിയേരി.

ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നീളില്ല എന്ന്‌ വ്യക്‌തമായിരിക്കുകയാണ്‌.

ഐഎഎസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന്‌ നീക്കുന്നതുൾപ്പെടെയുള്ള കർശന അച്ചടക്കനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അത് ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. ഇക്കാര്യം ശിവശങ്കറിന്റെ പേരിൽ എൽഡിഎഫിനെ വിമർശിച്ച പ്രതിപക്ഷ നേതാക്കൾ മറക്കണ്ട. എൻഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനും സംസ്ഥാന സർക്കാരും എൽഡിഎഫും എതിരല്ല.

അന്വേഷണം നേരായ ദിശയില്‍ പോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങെന്ന് കോടിയേരി ബാലകൃഷ്ണന്‍
യുഎഇ കോണ്‍സലേറ്റ് ഗണ്‍മാനെ കാണാനില്ല, തോക്ക് തിരിച്ചേല്‍പ്പിക്കാതിരുന്നതിലും ദുരൂഹത
അന്വേഷണം നേരായ ദിശയില്‍ പോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങെന്ന് കോടിയേരി ബാലകൃഷ്ണന്‍
'പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെൻ്റാണ്,ബി.ജെ.പിയാണ്'അറ്റാഷെ രാജ്യം വിട്ടതില്‍ എം.ബി രാജേഷ്

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന

നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഗൗരവമുള്ളതാണ്. സൗഹൃദത്തിൽ കഴിയുന്ന രണ്ട് രാജ്യങ്ങളെ തമ്മിലടിപ്പിക്കാൻ ഇത്തരം സംഭവങ്ങൾ മതിയാകും. കള്ളക്കടത്ത് സ്വർണത്തിന്റെ പണം തീവ്രവാദികളിലേക്ക് എത്തുന്നുയെന്നാണ് എൻഐഎ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ പിടികൂടിയതിനുപുറമെ പിടികൂടാത്ത കള്ളക്കടത്തുകളും നടന്നിട്ടുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളവും അതിലെ സുരക്ഷയും ബാഗേജ് പരിശോധനയുമെല്ലാം കേന്ദ്രസർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള വകുപ്പുകളും ഉദ്യോഗസ്ഥന്മാരും സംവിധാനങ്ങളുമാണ് നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ പിടികൂടപ്പെടാത്ത സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സമാധാനം പറയേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാരാണ്. ഇതിൽ മോഡി സർക്കാരിനെപ്പോലെതന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ കേന്ദ്രസർക്കാരിനും കുറ്റകരമായ ഉത്തരവാദിത്തമുണ്ട്.യു എ ഇ കോൺസുലേറ്റിലെ ഒന്നിലധികം സ്വാധീനമുള്ള ഉദ്യോഗസ്ഥരും അതിൽ ഒരു സ്‌ത്രീയും കേസിൽ പ്രതികളായത് സംഭവത്തിന്റെ പൊതുജനശ്രദ്ധ വർധിപ്പിച്ചു. മൂന്നാമത്തെ ഘടകമാകട്ടെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഒരാൾ വിശിഷ്യാ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവിയിലുള്ളയാൾ കള്ളക്കടത്ത് കേസിലെ പ്രതിയായ വനിതയുമായി നേരത്തേമുതൽ സൗഹൃദബന്ധം സ്ഥാപിച്ചു എന്ന ആക്ഷേപമാണ്.ഈ മൂന്ന് ഘടകം പരിശോധിച്ചാൽ അതിൽ ഒന്നിലും എൽഡിഎഫ് സർക്കാരിനെയോ മുഖ്യമന്ത്രിയെയോ പഴിക്കാൻ വകയില്ലെന്ന് നിഷ്‌പക്ഷതയോടെ വിലയിരുത്തുന്ന ആരും സമ്മതിക്കും. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോ കാര്യാലയത്തിന്റെ മേൽവിലാസം ഉപയോഗിക്കുന്ന മുൻ ഉദ്യോഗസ്ഥരോ വിമാനത്താവളവുമായി ബന്ധപ്പെട്ടോ അല്ലാതെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാരിന്റെ അടക്കം ശ്രദ്ധയിൽ കൊണ്ടുവരേണ്ട നിയമപരവും വ്യവസ്ഥാപിതവുമായ ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. അതിനാൽ യുഎഇ കോൺസുലേറ്റുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയോ മുൻ ഉദ്യോഗസ്ഥരുടെയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാസമയം അധികാര കേന്ദ്രങ്ങളെ ധരിപ്പിക്കാത്തതിന് മറുപടി നൽകേണ്ടത് കേന്ദ്രസർക്കാരാണ്.ഇപ്പോൾ ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയത്.ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ കരാർ നിയമനത്തിൽ വിവാദവനിത വ്യാജസർട്ടിഫിക്കറ്റ് മുഖാന്തരം കയറിക്കൂടിയതും കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഫോൺവിളി പട്ടികയിൽ ശിവശങ്കറിന്റെ പേര് വന്നതുമായുള്ള വിഷയങ്ങളിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെയും അഡീഷണൽ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അന്വേഷണറിപ്പോർട്ടിൽ ശിവശങ്കർ അഖിലേന്ത്യാ സർവീസ്‌ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന്‌ കണ്ടതിനെ തുടർന്ന്‌ സസ്‌പെൻഡു ചെയ്‌തു കൊണ്ടുള്ള പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ്‌ ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോർട്ടിനായി കാക്കുകയും ചെയ്‌തത്‌. ഇത്‌ തികച്ചും യുക്തിപരവും നിയമപരവുമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നീളില്ല എന്ന്‌ വ്യക്‌തമായിരിക്കുകയാണ്‌.ഐഎഎസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന്‌ നീക്കുന്നതുൾപ്പെടെയുള്ള കർശന അച്ചടക്കനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അത് ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. ഇക്കാര്യം ശിവശങ്കറിന്റെ പേരിൽ എൽഡിഎഫിനെ വിമർശിച്ച പ്രതിപക്ഷ നേതാക്കൾ മറക്കണ്ട. എൻഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനും സംസ്ഥാന സർക്കാരും എൽഡിഎഫും എതിരല്ല. പക്ഷേ, കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ യുഡിഎഫിനും ബിജെപിക്കും അത് ബൂമറാങ്ങാകുമെന്ന ഭയപ്പാട് ഇരുകൂട്ടർക്കുമുണ്ട്. അതാണ് അവർക്കിത്ര വെപ്രാളം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്വേഷണം നേരായ ദിശയില്‍ പോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങെന്ന് കോടിയേരി ബാലകൃഷ്ണന്‍
'മനസിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ തട്ടിപ്പുകാരിയെന്ന് എങ്ങനെ മനസിലാക്കും':സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

Related Stories

No stories found.
logo
The Cue
www.thecue.in