ഇതും കമല ഇന്റര്‍നാഷണല്‍ പോലെ ഒരു കഥ; ആരോപണങ്ങള്‍ക്ക് അല്‍പായുസ് മാത്രം; പ്രതിരോധിച്ച് കോടിയേരി ബാലകൃഷ്ണന്‍

ഇതും കമല ഇന്റര്‍നാഷണല്‍ പോലെ ഒരു കഥ; ആരോപണങ്ങള്‍ക്ക് അല്‍പായുസ് മാത്രം; പ്രതിരോധിച്ച് കോടിയേരി ബാലകൃഷ്ണന്‍
Published on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഷാജ് കിരണുമായുള്ള ഫോണ്‍കോള്‍ റെക്കോര്‍ഡ് പുറത്ത് വിട്ടതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമല ഇന്റര്‍നാഷണല്‍ കഥ പോലെയുള്ള കെട്ടുകഥയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വപ്‌നയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് ആദ്യം ഇവര് തന്നെയാണ് പറഞ്ഞത്. അത് മാറ്റി. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നായിരുന്നു ഒന്നര വര്‍ഷം മുമ്പ് നല്‍കിയ മൊഴി. മുഖ്യമന്ത്രിക്കെതിരായി മൊഴികൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു ആദ്യം ഇവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി വ്യക്തിപരമായ അടുപ്പം ഇല്ല എന്നായിരുന്നു അവര്‍ ആദ്യം കൊടുത്ത മൊഴി.

മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തുമായി അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അന്വേഷണ ഏജന്‍സിക്ക് അന്ന് അവര്‍ നല്‍കിയ മൊഴി. ഇപ്പോള്‍ അതിന് വ്യത്യസ്തമായി പറയുന്നു. ഇത് വിശ്വസനീയം ആണോ എന്ന് കോടതിയാണ് വിശദീകരിക്കേണ്ടത് എന്നും കോടിയേരി പറഞ്ഞു.

ഇത് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമാണിത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആരൊക്കെയാണ് ഗൂഢാലോചന നടത്തിയത്, എന്തൊക്കെയാണ് എന്നൊക്കെ സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തണം.

ഒരു കാലത്ത് കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനിയെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ ആക്രമണം. ആ കമല മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണെന്നായിരുന്നു എന്നല്ലേ അന്ന് പറഞ്ഞത്. സിംഗപൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞു. എന്നിട്ട് ഇപ്പോള്‍ ആ കമല എവിടെ? കഥയുണ്ടാക്കി പറയുന്നവര്‍ക്ക് ഏത് കഥയുമുണ്ടാക്കാം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പായുസ് മാത്രമേയുള്ളു എന്നും അദ്ദേഹം ആരോപിച്ചു.

കോടിയേരിയുടെ വാക്കുകള്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊടുത്ത രഹസ്യമൊഴി വിവരങ്ങള്‍ കൊടുത്ത ആള്‍ തന്നെ വെളിപ്പെടുത്തുന്നു. 164 കൊടുത്താല്‍ അത് കോടതി രേഖയാണ്. അത് പുറത്ത് പറയുകയാണ് ചെയ്തിരിക്കുന്നത്. അത് അന്വേഷണ ഏജന്‍സി പരിശോധിച്ച് നടപടി സ്വീകരിക്കണം. ഇവിടെ ഉദ്ദേശ്യം വേറെയാണ്. മുഖ്യമന്ത്രിയ്‌ക്കെതിരെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും പ്രചരിപ്പിക്കലാണ് ഉദ്ദേശ്യം.

ഇപ്പോള്‍ അവര്‍ കൊടുത്തിരിക്കുന്ന മൊഴി നോക്കുമ്പോള്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ടത്. നേരത്തെയും ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ എല്ലാംകൂടി നോക്കുമ്പോള്‍ ആദ്യം പറഞ്ഞതെന്താണ്? ഇപ്പോള്‍ പറഞ്ഞതെന്താണ് എന്നതിന്റെ ഒക്കെ വ്യത്യാസം മനിസാലാക്കാന്‍ സാധിക്കുന്നത്.

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് ആദ്യം ഇവര് തന്നെയാണ് പറഞ്ഞത്. അത് മാറ്റി. മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്നായിരുന്നു ഒന്നര വര്‍ഷം മുമ്പ് നല്‍കിയ മൊഴി. മുഖ്യമന്ത്രിക്കെതിരായി മൊഴികൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു ആദ്യം ഇവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി വ്യക്തിപരമായ അടുപ്പം ഇല്ല എന്നായിരുന്നു അവര്‍ ആദ്യം കൊടുത്ത മൊഴി.

മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തുമായി അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അന്വേഷണ ഏജന്‍സിക്ക് അന്ന് അവര്‍ നല്‍കിയ മൊഴി. ഇപ്പോള്‍ അതിന് വ്യത്യസ്തമായി പറയുന്നു. ഇത് വിശ്വസനീയം ആണോ എന്ന് കോടതിയാണ് വിശദീകരിക്കേണ്ടത്.

അന്ന് പറഞ്ഞതില്‍ കൂടാതെ ഇപ്പോള്‍ കാണുന്നത് ഒരു ബിരിയാണി വന്നു എന്ന് മാത്രമാണ്. ബിരിയാണി വലിയ ചെമ്പിലാണ് വന്നതെന്നും പറയുന്നു. ബിരിയാണി ചെമ്പില്‍ കൂടി ലോഹം കടത്തിയെന്നാണ് ഇപ്പോള്‍ പറയുന്നത്. നേരത്തെ ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയെന്നായിരുന്നു. പിന്നെ ഖുര്‍ ആനില്‍ സ്വര്‍ണം കടത്തിയെന്നായി. അതിപ്പോള്‍ ബിരിയാണി ചെമ്പായി എന്ന വ്യത്യാസം മാത്രമേയുള്ളു.

ഇത് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമാണിത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആരൊക്കെയാണ് ഗൂഢാലോചന നടത്തിയത്, എന്തൊക്കെയാണ് എന്നൊക്കെ സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തണം.

ഒരു ആരോപണം ഉന്നയിക്കുക, അടുത്ത ദിവസം തന്നെ കേരളത്തില്‍ കലാപമാരംഭിക്കുക, അതാണ് നടന്നിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങള്‍ നിയമപരമായ അന്വേഷണത്തിന് വേണ്ടിയായിരുന്നില്ല. പ്രചാരവേല ചെയ്ത് നാട്ടില്‍ കലാപമുണ്ടാക്കണം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായി കലാപം നീക്കണം അതാണ് ലക്ഷ്യം.

ഒരു കാലത്ത് കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനിയെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ ആക്രമണം. ആ കമല മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണെന്നായിരുന്നു എന്നല്ലേ അന്ന് പറഞ്ഞത്. സിംഗപൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞു. എന്നിട്ട് ഇപ്പോള്‍ ആ കമല എവിടെ? കഥയുണ്ടാക്കി പറയുന്നവര്‍ക്ക് ഏത് കഥയുമുണ്ടാക്കാം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പായുസ് മാത്രമേയുള്ളു.

പല പരീക്ഷണങ്ങളും നേരിട്ടുകൊണ്ടാണ് ഒരു നേതൃത്വം ഉയര്‍ന്നുവരുന്നത്. ആറ് വര്‍ഷമേ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളു. പക്ഷെ അതിനും വേണ്ടി പാര്‍ട്ടിക്ക് വേണ്ടി ഏറെ കാലം ജീവിച്ച് വ്യക്തിയാണ് അദ്ദേഹം. അതുപോലെ എന്തെല്ലാം ആരോപണങ്ങള്‍ കേട്ടു. ഏത് ആരോപണം വന്നാലും മുഖ്യമന്ത്രി രാജിവെക്കണം എന്ന വാക്ക് മാത്രമാണ് പറയാനുണ്ടായിരുന്നത്.

മുഖ്യമന്ത്രിയെക്കൊണ്ട് രാജിവെപ്പിക്കുക എന്നത് കൂടിയാണ് ഈ ഗൂഢ പദ്ധതിയുടെ ഉദ്ദേശ്യം. കലാപം നടത്തി ഒരു മുഖ്യമന്ത്രി രാജിവെപ്പിക്കാന്‍ തുടങ്ങിയാല്‍ ഈ നാട്ടില്‍ ഒരു ഭരണം ഉണ്ടാകുമോ?

സംസ്ഥാന സെക്രട്ടറിയേറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിനെതിരെ വിപുലമായ പ്രചാരണ പരിപാടി നടത്തും. ഗൂഢ പദ്ധതിയെ തുറന്ന് കാണിക്കുക കേരളം ഒരു അരാജകത്വത്തിലേക്ക് എത്തുന്നതിനെ തടയുക എന്നാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ യുഡിഎഫും ബിജെപിയും മത്സരിച്ച് സമരം നടത്തുകയാണ്. ഇതിലും ബിജെപിക്ക് ഇതില്‍ ഒരു ഗുണവും കിട്ടിയിട്ടില്ല. ബിജെപിയുടെ അടിത്തറ തന്നെ കേരളത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in