കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ അസാധ്യം; സി.പി.ഐയെ തള്ളി കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ അസാധ്യം; സി.പി.ഐയെ തള്ളി കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ ബദലായി കാണാനാവില്ലെന്നും പ്രാദേശിക മതേതതര സഖ്യമാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് ജനയുഗം മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ നിലപാട് തള്ളി വിയോജിപ്പ് പരസ്യമാക്കിയത്.

കോടിയേരി പറഞ്ഞത്

ഇന്ത്യയില്‍ ഇപ്പോള്‍ പതിനൊന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇതര മുന്നണികളാണ് ഭരിക്കുന്നത്. അതില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക കക്ഷികളും കേരളത്തില്‍ ഇടതുപക്ഷവുമാണ് ഭരിക്കുന്നത്.

പ്രാദേശിക കക്ഷികള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാനമാണ്. ആ യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊണ്ടുള്ള ഒരു ദേശീയ ബദല്‍ വഴിമാത്രമേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയൂ.

കേരളത്തില്‍ വന്ന് കോണ്‍ഗ്രസിന് അനുകൂലമായി സംസാരിക്കുന്നത് ഇടതുപക്ഷ മുന്നണിയുടെ മുന്നേറ്റത്തിന് സഹായമല്ല. ഇത്തരം പ്രസംഗങ്ങള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കുകയാണ് ചെയ്യുക,'' എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

The Cue
www.thecue.in