'യു.ഡി.എഫ്.ന്റെ അടിത്തറ ഇളകുന്ന തീരുമാനം'; മാണി വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി

'യു.ഡി.എഫ്.ന്റെ അടിത്തറ ഇളകുന്ന തീരുമാനം'; മാണി വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി

എല്‍.ഡി.എഫുമായി സഹകരിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ്. ന്റെ അടിത്തറ ഇളകുന്ന തീരുമാനമാണ് അത്. നിലനില്‍പ്പില്ലാത്ത സംഘടനയാണ് യു.ഡി.എഫ്. മാറിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ഒരു ഘടകകക്ഷി മുന്നണി വിടുന്ന സാഹചര്യം വന്നാല്‍ അവരെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റേത് കേരളത്തിലെ എല്‍.ഡി.എഫ്.ന്റെ ബഹുജന അടിത്തറ വിപൂലീകരിക്കാന്‍ സഹായകരമായ തീരുമാനമാണെന്നും കോടിയേരി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയെ നേരിടാന്‍ യു.ഡി.എഫ്.ന് സാധിക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in