തിരുവാതിര പാട്ട് നേതൃത്വം പറഞ്ഞ് പാടിച്ചതല്ല; പി ജയരാജന്‍ പാട്ടിനെ തള്ളിപ്പറയാത്തതാണ് പ്രശ്‌നം; കോടിയേരി

തിരുവാതിര പാട്ട് നേതൃത്വം പറഞ്ഞ് പാടിച്ചതല്ല; പി ജയരാജന്‍ പാട്ടിനെ തള്ളിപ്പറയാത്തതാണ് പ്രശ്‌നം; കോടിയേരി

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചത് തെറ്റെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പി.ജയരാജനെക്കുറിച്ചുള്ള പാട്ടും മെഗാതിരുവാതിരയിലെ പാട്ടും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും രണ്ടും വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു. പി.ജെ ആര്‍മി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോള്‍ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്‌നം.

പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന വിധത്തിലുള്ള പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. അതൊന്നും പാര്‍ട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ലെന്നും കോടിയേരി പറഞ്ഞു.

കോടിയേരി പറഞ്ഞത്

ആ സന്ദര്‍ഭത്തില്‍ അങ്ങനെയൊരു പരിപാടി നടത്താന്‍ പാടില്ലായിരുന്നുവെന്ന് പാര്‍ട്ടി വ്യക്തമായി പറഞ്ഞതാണ്. പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന വിധത്തിലുള്ള പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. പാര്‍ട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ല അതൊന്നും പാടുന്നത്.

തിരുവാതിരക്കളിയുടെ ഭാഗമായിട്ട് ഉണ്ടായിട്ടുള്ള പാട്ടാണ്. അത്തരം പരിപാടിക്കകത്ത് ഉണ്ടാകുന്ന പാട്ടുകളെല്ലാം പാര്‍ട്ടി സ്‌ക്രൂട്ടിനയിസ് ചെയ്തല്ല അവതരിപ്പിക്കുന്നത്.

പി.ജയരാജന്റെ പാട്ടും ഇതും തമ്മില്‍ വ്യത്യാസമുണ്ട്. പി.ജെ ആര്‍മി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോള്‍ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്‌നം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിനകത്ത് അതുമായി ബന്ധപ്പെട്ട് വന്ന പ്രശ്‌നങ്ങളെയാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്.

തെറ്റ് എന്ന് പറയുന്നത് തന്നെ പാര്‍ട്ടിയുടെ ഭാഗത്തുള്ള തിരുത്തല്‍ പ്രക്രിയയാണ്. ഗാനമേളയൊന്നും സമ്മേളനത്തിനകത്ത് കണ്ടിട്ടില്ല. ഞാന്‍ മൂന്ന് ദിവസം പങ്കെടുത്തതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in