സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകളില്‍ ഹവാല പണമിടപാടുണ്ടായോ?, ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകളില്‍ ഹവാല പണമിടപാടുണ്ടായോ?, ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സുരേന്ദ്രനെതിരെ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കൊടകരയിലെ BJP കുഴല്‍പ്പണക്കേസില്‍ അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ പലരും ഉള്‍പ്പെട്ടിരിക്കുന്നു. 700 കോടിയുടെ ഹവാല ഇടപാടിന്റെ അഗ്രം മാത്രമാണ് കൊടകരയെന്നും രാഹുല്‍ ഫേസ്ബുക്കില്‍.

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകളില്‍ ഹവാല പണമിടപാടുണ്ടായോ? എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു.

രാഹുലിന്റെ വാക്കുകള്‍

ശ്രീ. K സുരേന്ദ്രനെതിരെ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കൊടകരയിലെ BJP കുഴൽപ്പണക്കേസിൽ അദ്ദേഹത്തിൻ്റെ വിശ്വസ്തരിൽ പലരും ഉൾപ്പെട്ടിരിക്കുന്നു. 700 കോടിയുടെ ഹവാല ഇടപാടിൻ്റെ അഗ്രം മാത്രമാണ് കൊടകര.

ഇന്നലെ പുറത്ത് വന്ന ജനാധിപത്യ പാർട്ടി നേതാവ് പ്രസീദയും സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം ഗൗരവത്തോട് കൂടി വേണം കാണുവാൻ. IPL ൽ ഐക്കോണിക്ക് താരങ്ങൾക്ക് കൂടുതൽ പണം നല്കി ടീം മാറ്റിക്കുന്നതു പോലെ, ഒരു പാർട്ടിയെ പണം നല്കി മുന്നണി മാറ്റിക്കുന്നതു ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ്. ശ്രീമതി C K ജാനുവിന് അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ 10 ലക്ഷം കൈമാറിയെന്നാണ് ശബ്ദരേഖയിൽ നിന്ന് വ്യക്തമാകുന്നത്.

കൂടുതൽ അന്വേഷണം ആവശ്യമാണ്.

1) അമിത് ഷാ പങ്കെടുത്ത ആ പരിപാടിയിൽ പാർട്ടിയിൽ ചേർന്ന മറ്റുള്ളവർക്കും സുരേന്ദ്രൻ പണം നല്കിയോ?

2) ഇത്തരത്തിൽ പാർട്ടിയിൽ ചേരുന്നവർക്ക് നല്കുവാനുള്ള പണത്തിൻ്റെ സോഴ്സ് എന്താണ്?

3) അമിത് ഷായുടെ കൂടി അറിവോടെയാണോ ഈ ഹവാല പണം വിതരണം ചെയ്യുന്നത്?

4) സുരേന്ദ്രൻ നയിച്ച വിജയ യാത്ര ഹവാല പണമിടപാടിനു വേണ്ടിയുള്ളതാണോ?

5) സുരേന്ദ്രൻ്റെ ഹെലികോപ്റ്റർ യാത്രകളിൽ ഹവാല പണമിടപാടുണ്ടായോ?

The Cue
www.thecue.in