ധര്‍മ്മ രാജനുമായി കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച, നിരവധി തവണ ഫോണ്‍ വിളിച്ചു, സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും അന്വേഷണം

ധര്‍മ്മ രാജനുമായി കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച, നിരവധി തവണ ഫോണ്‍ വിളിച്ചു, സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും അന്വേഷണം

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും.

കുഴല്‍പ്പണക്കേസിലെ പരാതിക്കാരനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനുമായി ഹരികൃഷ്ണന്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ധര്‍മ്മരാജനും ഹരികൃഷ്ണനും കോന്നിയില്‍ വെച്ച് കണ്ടിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്ട്രറിയെയും ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ രേഖകള്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് നിരവധി തവണ സുരേന്ദ്രനെ വിളിച്ചതായി കണ്ടെത്തിയത്.

തൃശൂര്‍- എറണാകുളം ഹൈവേയില്‍ നടന്ന ഒരു അപടകത്തില്‍ നിന്നും തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍ നിന്നുമാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം.

തന്റെ സുഹൃത്തും യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന സുനില്‍ നായിക് ബിസിനസ് ആവശ്യത്തിന് വേണ്ടി തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പൊലീസിന് നല്‍കിയ പരാതി.

പക്ഷേ കേസന്വേഷിച്ച പൊലീസ് കവര്‍ച്ച ചെയ്യപ്പെട്ടു എന്ന് ധര്‍മ്മരാജന്‍ പറഞ്ഞതിന്റെ എത്രയോ മടങ്ങ് തുകയാണ് കണ്ടെത്തിയത്

The Cue
www.thecue.in