3 രൂപ നികുതി 30 ആയി ഉയര്‍ത്തിയാണ് 8 രൂപ കുറച്ചത്; കേരളം കൂട്ടിയിട്ടില്ല അത് കൊണ്ട് കുറയ്ക്കുന്നില്ലെന്ന് ധനമന്ത്രി

3 രൂപ നികുതി 30 ആയി ഉയര്‍ത്തിയാണ് 8 രൂപ കുറച്ചത്; കേരളം കൂട്ടിയിട്ടില്ല അത് കൊണ്ട് കുറയ്ക്കുന്നില്ലെന്ന് ധനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി 30 രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുതെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറയ്ക്കുമ്പോള്‍ കുറയ്‌ക്കേണ്ടതില്ലെന്നാണ് നിലപാടെന്നും ധനമന്ത്രി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടാന്‍ തയ്യാറാകണമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മൂന്ന് രൂപയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി 30 രൂപയായി ഉയര്‍ത്തിയത്.

ഇതില്‍ നിന്നാണ് ഇപ്പോള്‍ എട്ട് രൂപ കുറച്ചിരിക്കുന്നത്. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പതിനെട്ട് തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചതുകൊണ്ട് ലഭിക്കുന്ന അധിക വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇന്ധനനികുതി കുറച്ചുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതി കുറച്ച പശ്ചാത്തലത്തില്‍ സംസ്ഥാന പത്ത് രൂപ കുറയ്ക്കണമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in