രണ്ട് വര്‍ഷം; കെ.എം ബഷീറിന് നീതി ലഭിച്ചില്ല; വിചാരണ നടപടികള്‍ വൈകിപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

രണ്ട് വര്‍ഷം; കെ.എം ബഷീറിന് നീതി ലഭിച്ചില്ല; വിചാരണ നടപടികള്‍ വൈകിപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ ആരംഭിച്ചില്ല. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി കൊവിഡ് ഡാറ്റ മാനേജ്‌മെന്റ് ഓഫീസറായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പിലെ താരതമ്യേന അപ്രധാനമായ പോസ്റ്റാണെങ്കിലും ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസ് ഈ മാസം ഒമ്പതിനാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നാണ് തിരുവനന്തപുരം പബ്ലിക്ക് ഓഫീസിനു സമീപം വെച്ച് മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീര്‍ ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. കൊല്ലത്ത് ഓഫീസ് യോഗത്തിന് ശേഷം മടങ്ങുകയായിരുന്നു കെ.എം ബഷീര്‍.

മദ്യപിച്ച് വാഹനമോടിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. വിവിധ വാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറം കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നത്.

കേസില്‍ ശ്രീറാമിനോട് നേരിട്ട് ഹാജരാകാന്‍ കോടതി പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു. സുഹൃത്ത് വഫ ഫിറേസാണ് വാഹനമോടിച്ചതെന്ന വാദമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഉയര്‍ത്തിയത്. ഇത് നിഷേധിച്ച് വഫ ഫിറോസും മുന്നോട്ടു വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in