ലോകം നോക്കുന്നുണ്ട് കെ.കെ ശൈലജ ചിന്തിക്കുന്നതെന്തെന്ന്; ദ ഗാര്‍ഡിയനില്‍ വീണ്ടും ശൈലജ ടീച്ചര്‍

ലോകം നോക്കുന്നുണ്ട് കെ.കെ ശൈലജ ചിന്തിക്കുന്നതെന്തെന്ന്; ദ ഗാര്‍ഡിയനില്‍ വീണ്ടും ശൈലജ ടീച്ചര്‍

കൊവിഡ് മഹാമാരിയെ കേരളം നേരിട്ട മാതൃക ലോകമെങ്ങും ചര്‍ച്ച ചെയ്തതാണ്. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയ്ക്കും വലിയ അംഗീകാരം ലഭിച്ചിരുന്നു.

വാക്‌സിന്‍ ക്ഷാമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ വീണ്ടും ടീച്ചറുടെ അഭിപ്രായങ്ങള്‍ക്ക് ലോകം കാതോര്‍ക്കുകയാണ്.

വാക്‌സിന്‍ ഇന്റര്‍നാഷണിലസമാണ് വേണ്ടത് എന്ന വിഷയത്തില്‍ ദ ഗാര്‍ഡിയനില്‍ കെ.കെ ശൈലജയും കെനിയയിലെ കിസുമു കൗണ്ടിയിലെ ഗവര്‍ണറും, ബൊളിവീയന്‍ വിദേശകാര്യമന്ത്രിയും ചേര്‍ന്നെഴുതിയ ലേഖനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ADMIN

കൊവിഡ് മഹാമാരിയെ അവസാനിപ്പിക്കാനുള്ള വിഭവവും, സാങ്കേതികയും, വാക്‌സിനുമുണ്ടായിട്ടും വാക്‌സിന്‍ നയത്തിലെ അപാകതകള്‍ മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം അപകടത്തിലായിരിക്കുകയാണ് എന്ന് ലേഖനത്തില്‍ പറയുന്നു.

വൈറസുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുമ്പോഴും വാക്‌സിനേഷന്‍ കുറഞ്ഞ നിരക്കിലാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹാമാരി 2024 വരെ തുടരുമെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

''ഇത് കേവലം യാദൃശ്ചികമായി സംഭവിച്ചതല്ല വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പാറ്റന്റുകള്‍ നല്‍കുന്നത് മനുഷ്യന്റെ ജീവനു മുകളില്‍ കോര്‍പ്പറേറ്റ് ലാഭത്തിന് പ്രാധാന്യം നല്‍കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.

അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ആരോഗ്യ പ്രവര്‍ത്തകരും വാക്‌സിന്‍ ഇന്റര്‍നാഷണലിസത്തിന് വേണ്ടി വാദിക്കുന്നത്. വാക്‌സിന്‍ ഇന്റര്‍നാഷണല്‍ സമ്മിറ്റുകൊണ്ട് വാക്‌സിന്റെ ഉത്പാദനം വന്‍ തോതില്‍ നടത്തേണ്ടതിനെപറ്റിയും, പാറ്റന്റ് നിയമങ്ങള്‍ ഒഴിവാക്കേണ്ടതിനെക്കുറിച്ചും, എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുന്നതിനെ പറ്റിയും ചര്‍ച്ച ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ തുടങ്ങിയ രാഷ്ട്രങ്ങള്‍ തങ്ങളുടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോട് വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെക്‌നോളജി ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ വാക്‌സിനേഷന്‍ ചിലവിലും വലിയകുറവ് വരും,'' വാക്‌സിന്‍ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജി7 രാഷ്ട്രങ്ങളെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in