ജനവിധിയുടെ ശോഭ മങ്ങിപ്പിക്കുന്ന തീരുമാനം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ജനവിധിയുടെ ശോഭ മങ്ങിപ്പിക്കുന്ന തീരുമാനം: 
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കെ.കെ. ശൈലജ ടീച്ചര്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകേണ്ടെന്ന സിപിഐഎം തീരുമാനം ജനവിധിയുടെ ശോഭ മങ്ങിപ്പിക്കുന്നതെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

അതിശോഭയുള്ള ഒരു ജനവിധിയുടെ ശോഭ മങ്ങിക്കുന്ന തീരുമാനം ആയിപ്പോയി ഷൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം. ഏറ്റവും ജനപ്രീതി നേടിയ ഒരു വനിതാ നേതാവ്, നമ്മുടെ സര്‍ക്കാരിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുന്നതില്‍ വലിയ പങ്കു വഹിച്ച ഒരു മന്ത്രി ഒഴിവാക്കപ്പെടുന്നത് ഉള്‍കൊള്ളാന്‍ ആകുന്നില്ല, അതു എന്തിന്റെ പേരിലായാലും. ആര് ആരോഗ്യവകുപ്പ് ഏറ്റെടുത്താലും എന്റെ മനസ്സില്‍ ഷൈലജ ടീച്ചര്‍ ആയിരിക്കും ഇനിയും ആരോഗ്യമന്ത്രി

മന്ത്രിമാര്‍ മുഴുവനായും പുതുമുഖങ്ങളായിരിക്കുമെന്ന തീരുമാനമാണ് പാര്‍ട്ടി നടപ്പാക്കിയതെന്നാണ് ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ രാജ്യാന്തര ശ്രദ്ധ നേടിയ കെ.കെ ശൈലജയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ആരോ​ഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ വീണ്ടും മന്ത്രിയാക്കില്ലെന്ന് റിപ്പോർട്ട്. ശൈലജയ്ക്ക് മാത്രം ഇളവു നൽകേണ്ടെന്നാണ് പാർട്ടി തീരുമാനം. സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക മുന്നോട്ടുവെച്ചത്.

കെ.കെ ശൈലജയെ മാറ്റിനിർത്തുന്നതിനെതിരെ വലിയ വിമർശനമാണ് മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളി‍ൽ ഉയരുന്നത്. ഒന്നാം പിണറായി സർക്കാരിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആരോ​ഗ്യവകുപ്പ് മന്ത്രിയാണ് കെ.കെ ശൈലജ. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച നേതാവു കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in