കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് അമരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം; അപകടനില തരണം ചെയ്തുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍

കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് അമരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം; അപകടനില തരണം ചെയ്തുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 12നായിരുന്നു കിം ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം കിം സുഖം പ്രാപിച്ചുവെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദക്ഷിണ കൊറിയന്‍ മാധ്യമമായ ദ ഡെയ്‌ലി എന്‍കെയാണ് കിം ജോങ് ഉന്‍ സുഖം പ്രാപിപ്പിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അമിതവണ്ണവും പുകവലിയും അമിതജോലിയും കാരണമാണ് കിമ്മിന്റെ ആരോഗ്യ നില മോശമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഉത്തരകൊറിയ ഇതു സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് അമരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം; അപകടനില തരണം ചെയ്തുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍
എണ്ണവിലയിലുണ്ടായത് ഏറ്റവും വലിയ തകര്‍ച്ച; അമേരിക്കയില്‍ പൂജ്യത്തിനും താഴെ

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമായതെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാണാഘോഷത്തില്‍ നിന്നുള്‍പ്പടെ കിം മാറി നിന്നത് അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയിലെ പ്രധാന ആഘോഷമാണ് ഇത്. ഏപ്രില്‍ 11ന് വര്‍ക്കേര്‍സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in