'പരിശോധിക്കാന്‍ എന്തിനാണ് ആശുപത്രികള്‍ മതം ചോദിക്കുന്നത്?', വിമര്‍ശനവുമായി ഖാലിദ് റഹ്മാന്‍

'പരിശോധിക്കാന്‍ എന്തിനാണ് ആശുപത്രികള്‍ മതം ചോദിക്കുന്നത്?', വിമര്‍ശനവുമായി ഖാലിദ് റഹ്മാന്‍

ചികിത്സയ്ക്കായി ആശുപത്രികളിലെത്തുമ്പോള്‍ മതം ചോദിക്കുന്നതിനെ വിമര്‍ശിച്ച് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. പരിശോധിക്കാന്‍ എന്തിനാണ് മതം ചോദിക്കുന്നതെന്നാണ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ രജിസ്‌ട്രേഷന്‍ ഫോം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.

ഖാലിദ് റഹ്മാന്റെ പേരില്‍ പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മതം എന്ന കോളത്തില്‍ ഇല്ല എന്നും എഴുതിയിട്ടുണ്ട്.

'എന്തിനാണ് ഒരു മെഡിക്കല്‍ സ്ഥാപനം പരിശോധനയ്ക്ക് മുമ്പ് മതം ചോദിക്കുന്നത്? മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ലജ്ജാകരം', എന്നായിരുന്നു ഖാലിദ് റഹ്മാന്‍ കുറിച്ചത്.

ഖാലിദ് റഹ്മാന് പിന്തുണയറിയിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ആശുപത്രികളില്‍ മതം ചോദിക്കുന്നതിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in