കേരളാ സർവ്വകലാശാലാ അധ്യാപകൻ നന്ത്യത്ത് ഗോപാലകൃഷ്ണനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ട ഗവേഷക എഴുതുന്നു

കേരളാ സർവ്വകലാശാലാ അധ്യാപകൻ നന്ത്യത്ത് ഗോപാലകൃഷ്ണനിൽ നിന്നും 
ലൈംഗികാതിക്രമം നേരിട്ട ഗവേഷക എഴുതുന്നു
Summary

ആൺസുഹൃത്തുമായി പുറത്തുപോകുമ്പോൾ തന്റെ ഹാർട്ട് ബീറ്റ് കൂടാറുണ്ടോ? വിവാഹപൂർവ ലൈംഗിക ബന്ധത്തോടുള്ള തന്റെ അഭിപ്രായം എന്താണ്? അതിന് താല്പര്യമുണ്ടോ? താൻ വെർജിൻ ആണോ? തുടങ്ങി ചോദ്യങ്ങൾ ഏറെയായിരുന്നു. സമ്മതമില്ലാതെ ഒരാൾ മറ്റൊരാളെ കയറിപിടിക്കുന്നത് തെറ്റാണോ എന്ന് ഒരു അദ്ധ്യാപകൻ ചോദിക്കുന്നതിന്റെ ഉദ്ദേശശുദ്ധി എന്താണ്? 'ഏതാ തന്റെ ജാതി' എന്ന് ചോദിച്ചുറപ്പിക്കാൻ ഈ മഹാൻ മറന്നില്ല. കേരളാ സർവ്വകലാശാലാ ഗവേഷക എഴുതുന്നു

"ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ

നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം"

ജീവിതത്തിൽ പലപ്പോഴായി പലരും എന്നോട് ചോദിച്ചിരുന്ന കാര്യങ്ങളാണ് എങ്ങനാ ഒരാൾക്ക് ഇത്ര ഹാപ്പി ആയി നടക്കാൻ കഴിയുന്നത്..?ചേച്ചിക്ക് എങ്ങനെയാണ് ഇത്രയും സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നത്..? എന്താ അതിന്റെ പിന്നിലെ രഹസ്യം ..? ഹോസ്റ്റൽ ലൈഫിൽ ഈ ചോദ്യം ഒരുപാടുതവണ കേട്ടിട്ടുണ്ട്.. നിങ്ങൾ നല്ല കൂൾ ആണല്ലോ എപ്പോഴും, ചേച്ചിയെപ്പോലെ ആയാൽ മതിയാരുന്നുന്നെന്ന് പലരും പറഞ്ഞിട്ടുണ്ട്...അവരോട് ചിരിച്ചുകൊണ്ട് പറയാൻ എനിക്കുള്ള ഏക മറുപടി, ഒന്നിനെക്കുറിച്ചും ആലോചിച്ചു സമയം കളയണ്ട, ഇന്നത്തെ നിമിഷം എൻജോയ് ചെയ്തു മുന്നോട്ടുപോയാൽ മതിയെന്നതു മാത്രമായിരുന്നു. അപ്പോഴെല്ലാം ജീവിതത്തിന്റെ ഓരോഘട്ടത്തിലും അനുഭവിച്ച ട്രോമകളിലൂടെ ഒരു നിമിഷം ഞാൻ കടന്നുപോകാറുണ്ടായിരുന്നു. പത്താം വയസിൽ അമ്മയുടെ മരണത്തിനു സാക്ഷ്യംവഹിച്ചതുമുതൽ ഇന്നോളമുള്ള അനുഭവങ്ങൾ ആ ചിരിക്കുപിന്നിലെ രഹസ്യമാണ്. എന്നെ അറിയുന്ന ചുരുക്കം ചിലരിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങളാണവയെല്ലാം.

ജീവിതത്തിൽ കഴിഞ്ഞ ഒന്നരവർഷത്തോളമായി ഞാൻ അനുഭവിച്ച ട്രോമ വളരെ വലുതായിരുന്നു. അതിന് ഹേതുവായ സംഭവത്തിനെയാണ് ജീവിതത്തിൽ ഇന്നോളം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി ഞാൻ ഉറപ്പിച്ചു പറയുന്നത്. ഒന്നരവർഷം മുൻപാണ് എംഫിൽ ബിരുദം കഴിഞ്ഞ് തിരുവനന്തപുരം എം.ജി കോളജിൽ ഗവേഷണത്തിനായി ചേരുന്നത് .ഗവേഷണ മാർഗദർശിയായി ലഭിച്ചത് ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്ന വ്യക്തിയെയാണ്. ഗവേഷണത്തിന്റെ തുടക്കമായതുകൊണ്ടുതന്നെ ഒരല്പം ടെൻഷൻ ഓരോ കടമ്പകളിലും ഉണ്ടായിരുന്നു. ഗവേഷണത്തിനു ചേർന്നുകഴിഞ്ഞ് കോളജിൽ എത്തിയ ആദ്യദിവസം ചോദിച്ചത് "തന്നോട് ആരുപറഞ്ഞു കോളജിൽ ജോയിൻ ചെയ്യാൻ? ഞാൻ തന്നോട് പറഞ്ഞോ? ഞാൻ പറയാതെ കോളജിൽ ചേരാൻ ആരുപറഞ്ഞു? എനിക്കൊന്നും അറിയില്ല.. തീസിസ് എഴുതികൊണ്ട് വരുമ്പോൾ ഞാൻ ചിലപ്പോ അതെടുത്ത് എറിഞ്ഞെന്നിരിക്കും" തുടങ്ങിയ ദേഷ്യസംസാരങ്ങൾ മാത്രമായിരുന്നു. തീസിസ് എഴുതിക്കൊണ്ട് വരുമ്പോൾ ഞാൻ ചിലപ്പോ അത് എടുത്ത് എറിഞ്ഞെന്നിരിക്കും എന്നത് കൃത്യനിഷ്ഠതയോടെയും വസ്തുനിഷ്ഠതയോടെയും നിർദ്ദേശങ്ങൾ നൽകുന്ന ഒരധ്യാപകന്റെ വാക്കുകൾ ആയിരിക്കും എന്ന് കരുതി. ഇനി ഗവേഷണം ഇങ്ങനെയൊക്കെ ആയിരിക്കുമോയെന്ന് ഒരു നിമിഷം ഞാനും ആലോചിച്ചു.

നന്ത്യത്ത് ഗോപാലകൃഷ്ണൻ
നന്ത്യത്ത് ഗോപാലകൃഷ്ണൻ
ആൺസുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ടോ? എന്തൊക്കെയാണ് അവരോട് പറയാറുള്ളത്? ഞാൻ സംസാരിച്ച കാര്യങ്ങളെല്ലാം പറയുമോ? ആൺസുഹൃത്തുമായി പുറത്തുപോകുമ്പോൾ തന്റെ ഹാർട്ട് ബീറ്റ് കൂടാറുണ്ടോ? വിവാഹപൂർവ ലൈംഗിക ബന്ധത്തോടുള്ള തന്റെ അഭിപ്രായം എന്താണ്? തനിക്ക് അതിന് താല്പര്യമുണ്ടോ? ഒരു ആണും പെണ്ണും സെക്സ് ചെയ്യുന്നത് തെറ്റാണോ? ചോദ്യങ്ങളെയെല്ലാം എങ്ങനെ നേരിടണം എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും.

യൂണിവേഴ്സിറ്റി അലോട്ട് ചെയ്ത് ഗൈഡിനെ തന്നു, ആ വ്യക്തിതന്നെ ജോയിൻ ചെയ്യാനുള്ള പേപ്പറുകളും ഒപ്പിട്ടുതന്നു.ഞാൻ കോളേജിൽ പോയി ഫീസും അടച്ചു. എന്നിട്ടെന്താ ഇങ്ങനെയെന്ന് ചിന്തിച്ചു വണ്ടർ ആയി. അതിനിടയിലും 'ഏതാ തന്റെ ജാതി' എന്ന് ചോദിച്ചുറപ്പിക്കാൻ ഈ മഹാൻ മറന്നില്ല. ഒപ്പമുള്ള ഗവേഷകരോട് തിരക്കിയപ്പോൾ നേച്ചർ ഇങ്ങനെയാണെന്നും പേടിക്കാനില്ലെന്നും പറഞ്ഞു. ചിലപ്പോൾ ഉഴപ്പി നടക്കാതെ പെട്ടന്നുതന്നെ ഗവേഷണപ്രവർത്തനങ്ങൾ ചെയ്യിപ്പിക്കാനായിരിക്കും/ മാർഗദർശി സ്ട്രിക്ട് ആയിരിക്കുമെന്നുമാത്രമേ കരുതിയിരുന്നുള്ളു.

പിന്നീടുള്ള സംസാരങ്ങൾ പലപ്പോഴും ഒരു അദ്ധ്യാപകന് യോജിച്ചതായി തോന്നിയില്ല. ഗവേഷണ വിഷയത്തിൽനിന്നുമാറി വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഇടപെടാൻ ശ്രമിക്കുന്നതായി തോന്നി. തന്റെ സുഹൃത്തുക്കൾ ആരൊക്കെയാണ്? ആൺകുട്ടികൾ സുഹൃത്തുക്കളായുണ്ടോ? ആൺസുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ടോ? എന്തൊക്കെയാണ് അവരോട് പറയാറുള്ളത്? ഞാൻ സംസാരിച്ച കാര്യങ്ങളെല്ലാം പറയുമോ? ആൺസുഹൃത്തുമായി പുറത്തുപോകുമ്പോൾ തന്റെ ഹാർട്ട് ബീറ്റ് കൂടാറുണ്ടോ? വിവാഹപൂർവ ലൈംഗിക ബന്ധത്തോടുള്ള തന്റെ അഭിപ്രായം എന്താണ്? തനിക്ക് അതിന് താല്പര്യമുണ്ടോ? ഒരു ആണും പെണ്ണും സെക്സ് ചെയ്യുന്നത് തെറ്റാണോ? തന്റെ താല്പര്യമെന്താണ് ? എന്നോട് എന്റെ ഒരു വിദ്യാർത്ഥി പറഞ്ഞിരുന്നു ഇപ്പോൾ വെർജിനായ പെൺകുട്ടികളെ വിവാഹം കഴിക്കാൻ കിട്ടില്ലെന്ന്‌...അതെന്താ അങ്ങനെ? ഇയാൾ അങ്ങനെ ആണോ? താൻ വെർജിൻ ആണോ? തുടങ്ങി ചോദ്യങ്ങൾ ഏറെയായിരുന്നു. ഈ ചോദ്യങ്ങളെയെല്ലാം എങ്ങനെ നേരിടണം എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും. ഒട്ടും വൈകാതെ തന്നെ എന്റെ നിലപാടുകൾ ഞാൻ വ്യക്തമാക്കിയിരുന്നു. ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിക്കാം എന്ന് ആദ്യമേ തന്നെ പറഞ്ഞു.പിന്നെ എന്റെ സെക്സിനെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പറയേണ്ട ആവശ്യം ഇല്ലെന്നും, വിഷയാടിസ്ഥാനമായുള്ള എന്റെ കാഴ്ചപ്പാടുകളെ എന്റെ വ്യക്തിജീവിതത്തിലേക്ക് അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും ഞാൻ വ്യക്തമാക്കിയതാണ്.

സമ്മതമില്ലാതെ ഒരാൾ മറ്റൊരാളെ കയറിപിടിക്കുന്നത് തെറ്റാണോ എന്ന് ഒരു അദ്ധ്യാപകൻ ചോദിക്കുന്നതിന്റെ ഉദ്ദേശശുദ്ധി എന്താണ്? സമ്മതമില്ലാതെയുള്ള ഒരു നോട്ടം പോലും തെറ്റാണെന്നും എന്നോടാണ് അങ്ങനെ ആരെങ്കിലും പെരുമാറുന്നതെങ്കിൽ അടിച്ചു കരണം പൊട്ടിക്കുമെന്നും വ്യക്തമായി പറഞ്ഞിരുന്നു. അയ്യോ.... അങ്ങനെ അല്ല, പുതിയ തലമുറയിലെ പിള്ളേരെക്കുറിച്ചറിയാൻ ചോദിച്ചതാണെന്നായിരുന്നു മറുപടി. തനിക്ക് എന്തേലും ആരോഗ്യപ്രശ്നമുണ്ടോ? നെഞ്ചുവളർച്ച ഉണ്ടെങ്കിലല്ലേ കാര്യങ്ങളൊക്കെ നടക്കുകയുള്ളു എന്ന പ്രസ്താവന ഉത്തമമായിരുന്നിരിക്കണം. ഗവേഷണത്തിന് ശരീരവളർച്ച ആവശ്യഘടകമാണെന്ന് അന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇതുവരെയുള്ള വിദ്യാഭ്യാസ കാലയളവിൽ അത്തരമൊരു ആവശ്യം ഉള്ളതായി അധ്യാപകർ പറഞ്ഞുതന്നതായി എന്റെ അറിവിൽ ഇല്ല. അങ്ങനെ പറഞ്ഞു തരുന്ന അധ്യാപകരും ഉണ്ടായിരുന്നില്ല.

ഫെല്ലോഷിപ് പേപ്പറുകൾ ഒപ്പിടുന്നതിനായി നിരന്തരം തന്റെ വീട്ടിലേക്ക് തനിയെ ചെല്ലുവാൻ ആ വ്യക്തി നിർബന്ധിക്കുകയുണ്ടായി. അതിനുശേഷം ആ വ്യക്തിയുടെ പുതിയ വീട്ടിലേയ്ക്ക് ഒരു ട്രിപ്പ് പോവാമെന്നും പോകുന്ന വഴി ഒപ്പിടുകയും ചെയ്യാമല്ലോ എന്നുമായിരുന്നു വാഗ്ദാനം. അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ ഇനി ഒപ്പിട്ടുതരാൻ തനിക്ക് സൗകര്യമില്ലെന്നും ഇയാൾ എന്താന്നുവച്ചാൽ ചെയ്തോ എന്നുമായിരുന്നു മറുപടി.

ഫെല്ലോഷിപ് പേപ്പറുകൾ ഒപ്പിടുന്നതിനായി നിരന്തരം തന്റെ വീട്ടിലേക്ക് തനിയെ ചെല്ലുവാൻ ആ വ്യക്തി നിർബന്ധിക്കുകയുണ്ടായി. അതിനുശേഷം ആ വ്യക്തിയുടെ പുതിയ വീട്ടിലേയ്ക്ക് ഒരു ട്രിപ്പ് പോവാമെന്നും പോകുന്ന വഴി ഒപ്പിടുകയും ചെയ്യാമല്ലോ എന്നുമായിരുന്നു വാഗ്ദാനം. അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ ഇനി ഒപ്പിട്ടുതരാൻ തനിക്ക് സൗകര്യമില്ലെന്നും ഇയാൾ എന്താന്നുവച്ചാൽ ചെയ്തോ എന്നുമായിരുന്നു മറുപടി. ഇത്തരം കാര്യങ്ങളോട് യോജിച്ചു പോകുന്നതിനോട് ഒട്ടും താല്പര്യമില്ലെന്നുമാത്രമല്ല, ഇനി ഒരാൾക്കും എന്റെ സ്ഥാനത്തു നിൽക്കേണ്ട അവസ്ഥ വരരുതെന്നും എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. കാരണം ആ സമയത്തുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കുന്നതിലുമപ്പുറമായിരുന്നു. ആ നിമിഷങ്ങൾ ഓർക്കുന്ന സമയങ്ങളിലത്രയും ഞാൻ അനുഭവിക്കുന്ന മെന്റൽസ്‌ട്രെസ് വളരെ വലുതാണ്.എന്തായാലും സർവകലാശാലയുടെ ഈ നടപടിയിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഒന്നര വർഷങ്ങൾക്കിപ്പുറം മനസറിഞ്ഞു സന്തോഷം അനുഭവിച്ചത് കഴിഞ്ഞ ദിവസത്തെ പത്രവർത്ത കണ്ടതിനുശേഷമാണ്. ഇതുപോലെ മാനസികപീഡനങ്ങൾ അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ നമുക്ക് ചുറ്റും ഉണ്ടെന്നറിയാം. ഇനിയും മടിച്ചിരിക്കാതെ തുറന്നുപറയുകയും പ്രതികരിക്കുകയും ചെയ്യുക..സർവകലാശാലയുടെ നടപടി ഒരുപാട് വിദ്യാർത്ഥികൾക്ക് പ്രചോദനം ആവുമെന്നുതന്നെ പ്രതീക്ഷിക്കുന്നു...

"നിങ്ങൾ നിങ്ങൾക്കായിത്തന്നെ നിങ്ങളുടെ ശബ്ദമുയർത്തുക. അതിനോളം ശക്തി മറ്റൊന്നിനുമില്ല. പ്രതിസന്ധികൾക്കപ്പുറം ഒരു ദിനം സത്യം അഗീകരിക്കപെടുകതന്നെ ചെയ്യും".

Related Stories

No stories found.
logo
The Cue
www.thecue.in