പിടി തോമസ് അന്തരിച്ചു

പിടി തോമസ് അന്തരിച്ചു

മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് അന്തരിച്ചു. അര്‍ബുധ ബാധിതനായി വെല്ലൂരില്‍ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2016 മുതല്‍ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.നിലപാടിലെ കാര്‍ക്കശ്യങ്ങള്‍കൊണ്ട് കൂടിയാണ് പി.ടി തോമസ് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

മഹാരാജാസ് കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കുന്നത്. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980 മുതല്‍ കെ.പി.സി.സി അംഗമാണ്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് പി.ടി തോമസിന്റെ നിലപാടുകള്‍ കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in