വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ 'യോദ്ധാവ്'; പുതിയ പദ്ധതിയുമായി പൊലീസ്

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ 'യോദ്ധാവ്'; പുതിയ പദ്ധതിയുമായി പൊലീസ്

വിദ്യാര്‍ഥികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി പുതിയ പദ്ധതിയുമായി പൊലീസ്. 'യോദ്ധാവ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും പദ്ധതിയുടെ ഭാഗമാക്കും.

മയക്കുമരുന്നിന്റെ ഉപയോഗം വിദ്യാര്‍ഥികളില്‍ കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി പൊലീസ് രംഗത്തെത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഓരോ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകനെ വീതം തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകര്‍ 'യോദ്ധാവ്' എന്ന പേരില്‍ അറിയപ്പെടും. മാസത്തിലൊരിക്കല്‍ എസ്.എച്ച്.ഒമാര്‍ ഇവരുടെ യോഗം വിളിക്കുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിമാരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ സേവനവും പദ്ധതിയുടെ ഭാഗമാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in