കേരള പൊലീസില്‍ ആര്‍എസ്എസ് ഉണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്? പൊലീസില്‍ ആര്‍എസ്എസ് നിറഞ്ഞു നില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

കേരള പൊലീസില്‍ ആര്‍എസ്എസ് ഉണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്? 
പൊലീസില്‍ ആര്‍എസ്എസ് നിറഞ്ഞു നില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഉണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്? പൊലീസിലും പട്ടാളത്തിലും നിറഞ്ഞു നില്‍ക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്ന് കെ.സുരേന്ദ്രന്‍

ആര്‍.എസ്.എസുകാര്‍ പൊലീസില്‍ ഉണ്ട് എന്നത് പുതിയ വാര്‍ത്തയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള പൊലീസില്‍ ആര്‍.എസ്.എസുകാര്‍ ഉണ്ട് എന്നത് ആര്‍ക്കാണ് അറിയാത്തതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

പൊലീസിലും പട്ടാളത്തിലുമടക്കം രാജ്യത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരു സംഘടനയാണ് ആര്‍.എസ്.എസ്. ആര്‍.എസ്.എസും പോപുലര്‍ ഫ്രണ്ടും ഒരു പോലെയല്ല. പോപുലര്‍ ഫ്രണ്ട് ഒരു ഭീകരവാദ സംഘടനയാണ്. ആര്‍.എസ്.എസ് ദേശ സ്‌നേഹ സംഘടനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോപുലര്‍ ഫ്രണ്ടുകാര്‍ എങ്ങനെ കേരള പൊലീസില്‍ ഉണ്ടാകുന്നു എന്നതാണ് ചോദ്യമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പൊലീസിലെ നിര്‍ണായക ചുമതലകള്‍ കയ്യടക്കാന്‍ ആര്‍.എസ്.എസ്- യു.ഡി.എഫ് അനുഭാവികള്‍ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

നേരത്തെ സി.പി.ഐ നേതാവ് ആനി രാജയും കേരള പൊലീസില്‍ ആര്‍.എസ്.ഗ്യാങ്ങുണ്ടെന്ന് പറഞ്ഞിരുന്നു.