വി ഡി സതീശന്‍
വി ഡി സതീശന്‍

LIVE BLOG /സ്വര്‍ണ്ണ കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്; വിഡി സതീശന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിമയമസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് അറസ്റ്റ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, പി.സുധീര്‍, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവന്‍കുട്ടി എന്നിവരെയും അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിയാണ് പ്രതി, ഓഫീസല്ലെന്ന് കെ എം ഷാജി.സര്‍ക്കാര്‍ സൈബര്‍ ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തണം. സര്‍ക്കാര്‍ വനിതാ പ്രവര്‍ത്തകരെ അപമാനിച്ചു.

വിമാനത്താവള വിഷയത്തില്‍ ഒ രാജഗോപാലിന് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം. സ്പീക്കറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് ബിജെപി ആരോപിച്ചു. കള്ളക്കടത്തിലെ സ്വര്‍ണം എകെജി സെന്ററിലേക്കാണ് പോയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

കെ ടി ജലീല്‍ കള്ളത്തട്ടിപ്പിന് വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്ന് വി ഡി സതീശന്‍. ജലീല്‍ ദിവ്യ പുരുഷനാണ്. സക്കാത്ത് കയ്യിലാണ് കൊടുക്കേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

സ്വര്‍ണ്ണ കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വിഡി സതീശന്‍ എംഎല്‍എ. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്തു. വ്യക്തമായ പദ്ധിതിയുമായാണ് കള്ളക്കടത്ത് സംഘം എത്തിയത്. മുഖ്യമന്ത്രിയുടെ വകുപ്പില്‍ പിന്‍വാതില്‍ വഴി ജോലി നേടിയതും ഈ ലക്ഷ്യത്തിന് വേണ്ടിയാണെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് വി ഡി സതീഷന്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. സ്വകാര്യവത്കരണത്തിന് ന്യായീകരണമില്ല. മുന്‍പരിചയമില്ലാത്ത ഗ്രൂപ്പിനെയാണ് ഏല്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെത് യുക്തിസഹമല്ലാത്ത തീരുമാനമാണ്. ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ടെന്നും പ്രമേയം

യുഡിഎഫിന്റെ വിപ്പ് അംഗീകരിക്കാതെ ജോസ് കെ മാണി വിഭാഗം. അവിശ്വാസ പ്രമേയം, രാജ്യസഭാ തെരഞ്ഞെടുപ്പ് എന്നിവയില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് ജോസ് കെ മാണി വിഭാഗം.രണ്ട് എംഎല്‍എമാര്‍ നിയമസഭയിലെത്തിയില്ല. കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ജോസ് കെ മാണി വിഭാഗം വിപ്പ് നല്‍കി. റോഷി അഗസ്റ്റിന്‍ എംഎല്‍എയാണ് വിപ്പ് നല്‍കിയത്. വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെതിരെ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ എംഎല്‍എമാര്‍. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നല്‍കി. സ്പീക്കര്‍ക്കെതിരായ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം. ഇതില്‍ ഭരണഘടനാപരമായ തടസ്സമുന്ന് സ്പീക്കര്‍.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മാറി നില്‍ക്കണമെന്ന് പ്രതിപക്ഷം. പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. വിഡി സതീശന്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in