പത്തേകാലിന് വിധി വന്നാല്‍ പതിനൊന്നിന് വിമര്‍ശനം; വിധി വായിക്കാതെയാണ് ചില അഭിഭാഷകരുടെ അഭിപ്രായ പ്രകടനമെന്ന് ഹൈക്കോടതി

പത്തേകാലിന് വിധി വന്നാല്‍ പതിനൊന്നിന് വിമര്‍ശനം; വിധി വായിക്കാതെയാണ് ചില അഭിഭാഷകരുടെ അഭിപ്രായ പ്രകടനമെന്ന് ഹൈക്കോടതി

വിധിന്യായങ്ങളെ കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിന് മുന്‍പ് അഭിഭാഷകര്‍ അത് വായിച്ചിരിക്കണമെന്ന് കോടതി. ചിലര്‍ വിധി വന്നാലുടന്‍ അവ വായ്ക്കുക പോലും ചെയ്യാതെ വിമര്‍ശിക്കുകയാണെന്നും കോടതി. പത്തേ കാലിന് വിധി വന്നാല്‍ ചിലര്‍ പതിനൊന്ന് മണിയാകുമ്പേഴേക്കും വിധിയെക്കുറിച്ച് അഭിപ്രായം പറഞ്ഞു തുടങ്ങും.

കോടതി ഉത്തരവ് വായിക്കാതെ വിധി വന്നയുടന്‍ അഭിപ്രായ പ്രകടനം നടത്തുന്ന ഒരു ന്യുനപക്ഷം അഭിഭാഷകര്‍ ഉണ്ട്. അഭിഭാഷകരും ജഡ്ജിമാരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണെന്നും വിധിന്യായത്തെ വസ്തുനിഷ്ടമായി വിമര്‍ശിക്കാമെങ്കിലും അതിന്റെ രചയിതാവിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കോടതി വിധികള്‍ എങ്ങനെയുണ്ടാവുന്നെന്നും അതിനെ വിമര്‍ശിക്കേണ്ടതെങ്ങനെയെന്നും അഭിഭാഷകരാണ് കാണിച്ച് കൊടുക്കേണ്ടത്. ഇക്കാര്യത്തില്‍ അഭിഭാഷകരാവണം സമൂഹത്തിന് വഴി കാട്ടേണ്ടത്.

വിധി വായിക്കാതെ അഭിഭാഷകര്‍ തന്നെ വിധിന്യായത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജഡ്ജിമാര്‍ക്കും കോടതി വിധികള്‍ക്കുമെതിരെ സാധാരണക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനെ കുറ്റം പറയാന്‍ ആവില്ല. ജഡ്ജിമാര്‍ മാറി മാറി വരുമെങ്കിലും ജുഡീഷ്യറിയെ സംരക്ഷിക്കേണ്ടത് അഭിഭാഷകര്‍ ആണെന്നും ചുരുളി കേസിലെ കോടതി നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സമൂഹ മാധ്യമ വാര്‍ത്തകളെ പരാമര്‍ശിച്ച് കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in