കയ്യേറ്റക്കാര്‍ക്കെന്തിന് വെള്ളവും വൈദ്യുതിയും നല്‍കുന്നു; സര്‍ക്കാറിനോട് ഹൈക്കോടതി 

കയ്യേറ്റക്കാര്‍ക്കെന്തിന് വെള്ളവും വൈദ്യുതിയും നല്‍കുന്നു; സര്‍ക്കാറിനോട് ഹൈക്കോടതി 

മൂന്നാറിലെ കൈയ്യേറ്റങ്ങളെയും അനധികൃത നിര്‍മ്മാണങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.കയ്യേറ്റക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍. സര്‍ക്കാറിന്റെ ഈ നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

കൈയ്യേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. വൈദ്യുതി നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് അനുമതിയുള്ളതാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത് എങ്ങനെയാണ് ശരിയാകുകയെന്നും കോടതി ചോദിച്ചു.

കയ്യേറ്റങ്ങള്‍ അനുവദിക്കരുതെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല വിധിയുണ്ടായിരുന്നു. 2010ലെ ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചായിരുന്നു കോടതിയലക്ഷ്യ ഹര്‍ജി. ഹര്‍ജി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in