ഒടുവില്‍ നടപടി: പി.വി. അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു തുടങ്ങി

ഒടുവില്‍ നടപടി: പി.വി. അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു തുടങ്ങി

പി.വി. അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു തുടങ്ങി. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയുമാണ് പൊളിച്ചുനീക്കുന്നത്. ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍. 2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ തടയണകള്‍ നിര്‍മ്മിച്ചത്. ഇതിന് കുറുകെയാണ് റോപ് വെ നിര്‍മ്മിച്ചത്. അനുമതിയില്ലാതെയാണ് നടപടികളെന്ന പ്രദേശവാസികളുടെ പരാതിയിലാണ് നടപടി. ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ തുടര്‍ന്നാണ് അനധികൃത നിര്‍മാണം പൊളിക്കുന്നത്.

റസ്റ്റോറന്റ് നിര്‍മിക്കാനെന്ന് കാണിച്ചാണ് അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്ന് അനുമതി നേടിയത്. എന്നാല്‍ ഇത് പിന്നീട് കക്കാടംപൊയിലിലെ വിവാദമായ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഭാഗമാക്കുന്ന വിധത്തിലുള്ള നിര്‍മാണമാകുകയായിരുന്നു.

നിലമ്പൂരിലെ എം.പി. വിനോദ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ രണ്ടുതവണ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ വീണ്ടും ഉത്തരവിടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in