'കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ല'; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍

'കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ല'; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍
Published on

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ ഒരുകാരണവശാലും നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കും. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മ്മിക്കാന്‍ ഭരണഘടന അനുസരിച്ച് അധികാരമില്ല. എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രനിയമങ്ങള്‍ക്കെതിരെ രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ ഇപ്പോഴുള്ള കേസില്‍ കേരള സര്‍ക്കാര്‍ കക്ഷി ചേരേണ്ടതുണ്ടോ, പുതുതായി ഹര്‍ജി ഫയല്‍ ചെയ്യണോ എന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം അറിയിക്കാനും സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in