‘ജനകീയ പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തണം’; പൗരത്വ നിയമത്തില്‍ ഗവര്‍ണറെ തള്ളി സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍ 

‘ജനകീയ പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തണം’; പൗരത്വ നിയമത്തില്‍ ഗവര്‍ണറെ തള്ളി സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍ 

പൗരത്വ നിയമ വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളി സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍. നിരന്തരം പ്രതിഷേധങ്ങളെ അധിക്ഷേപിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സ്വീകാര്യമല്ലെന്ന് ആസിഫ് വ്യക്തമാക്കുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം പിന്‍വലിക്കുന്നത് വരെ പോരാടണമെന്ന് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംഎല്‍എകൂടിയായ ആസിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മുസ്ലിങ്ങള്‍ക്കെതിരെ കൊണ്ടുവന്ന നിയമമാണെന്ന് തിരിച്ചറിഞ്ഞാണ് താന്‍ പ്രക്ഷോഭത്തില്‍ പങ്കാളിയായത്.

‘ജനകീയ പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തണം’; പൗരത്വ നിയമത്തില്‍ ഗവര്‍ണറെ തള്ളി സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍ 
ഭരണഘടനയുടെ കരട് തയ്യാറാക്കി അംബേദ്കറിന് നല്‍കിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവെന്ന് ഗുജറാത്ത് സ്പീക്കര്‍ 

ജനകീയ പ്രക്ഷോഭത്തിലൂടെ ഇതിനെ തോല്‍പ്പിക്കേണ്ടതുണ്ട്. കേന്ദ്രത്തിനെതിരെ സംസാരിക്കാന്‍ ആരിഫിനാകില്ല. ബിജെപിക്കുവേണ്ടി പ്രവര്‍ത്തനമൊന്നും നടത്താതെയാണ് ജ്യേഷ്ഠന്‍ ഗവര്‍ണറായതെന്നും ആസിഫ് മാധ്യമത്തോട് പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ശാഹീന്‍ ബാഗില്‍ 20 ദിവസമായി തുടരുന്ന സരമത്തില്‍ സ്ഥിരം സാന്നിധ്യമാണ് ഇദ്ദേഹം. പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ആസിഫിന്റെ പേരില്‍ പൊലീസ് കെടുത്തിട്ടുണ്ട്. കേസുകള്‍ നേരിടുമെന്നും സമരരംഗത്തുനിന്ന് പിന്‍മാറില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആസിഫ് വീട്ടില്‍ സത്കാരം സംഘടിപ്പിച്ചിരുന്നു. ആരിഫ് ഖാനെ പോലെ തന്നെ കോണ്‍ഗ്രസിന്റെ ഭാഗമായാണ് ആസിഫ് ഓഖ്‌ലയില്‍ നിന്ന് എംഎല്‍എയായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in