സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

സ്‌കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണ. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികള്‍ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.

90 ശതമാനത്തിലധികം കുട്ടികള്‍ സ്‌കൂളിലെത്താന്‍ തുടങ്ങിയെന്നും രക്ഷിതാക്കളുടെ ഭയം മാറിവരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉച്ചവരെയുള്ള ക്ലാസുകള്‍ ഇനി തുടരേണ്ടതില്ലെന്നും ക്ലാസുകള്‍ പഴയതുപോലെ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനുമാണ് ധാരണ.

യോഗ തീരുമാനം വിദ്യാഭ്യാസ മന്ത്രിയേയും, മുഖ്യമന്ത്രിയേയും അറിയിക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍. ഇതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനിയുണ്ടാകില്ലെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in