'യു.ഡി.എഫും എല്‍.ഡി.എഫും മുസ്ലിം പ്രീണനം നടത്തുന്നു'; ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി

'യു.ഡി.എഫും എല്‍.ഡി.എഫും മുസ്ലിം പ്രീണനം നടത്തുന്നു'; ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി

നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി. ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ത്തുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫും എല്‍.ഡി.എഫും മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് പ്രചരിപ്പിക്കും.

ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് താഴെത്തട്ട് മുതല്‍ പ്രവര്‍ത്തനം നടത്തണം. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിക്കും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളെ ബി.ജെ.പിക്ക് അനുകൂല സാഹചര്യമാക്കി മാറ്റും.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. എന്നാല്‍ ഇക്കാര്യം കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി രാധാകൃഷ്ണന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in