പാലായിലെ ജനങ്ങളുടെ രാഷ്ട്രീയപ്രബുദ്ധതയുടെ വിജയമെന്ന് മാണി.സി.കാപ്പന്‍

KeralaAssemblyElection
KeralaAssemblyElection

ഓരോ റൗണ്ടിലും എതിര്‍സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയെക്കാള്‍ വലിയ വ്യത്യാസത്തിലായിരുന്നു മാണി സി കാപ്പന്റെ ലീഡ്. പണാധിപത്യത്തിനെതിരെ ജനാധിപത്യം നേടിയ വിജയെന്നാണ് പാലായിലെ വിജയത്തെ മാണി സി കാപ്പന്‍ വിലയിരുത്തിയത്. പാലായിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത.

കഴിഞ്ഞ 16 മാസങ്ങളിലേത് പോലെ പാലായിലെ വികസനത്തിന് ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മാണി സി കാപ്പന്‍. പോസ്റ്റല്‍ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നില നിലനിര്‍ത്താനായത്. മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകള്‍ മാത്രം എണ്ണിത്തീരാന്‍ ബാക്കിയുള്ളപ്പോള്‍ കാപ്പന്റെ ലീഡ് 10866 വോട്ടാണ് .

Related Stories

No stories found.
logo
The Cue
www.thecue.in