'സിനിമാതാരങ്ങള്‍ക്ക് അയോഗ്യതയില്ല'; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് വി.മുരളീധരന്‍

'സിനിമാതാരങ്ങള്‍ക്ക് അയോഗ്യതയില്ല'; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് വി.മുരളീധരന്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യും. 140 സീറ്റിലും എന്‍.ഡി.എ മത്സരിക്കുമെന്നും വി.മുരളീധരന്‍ അറിയിച്ചു.

കഴക്കൂട്ടം മണ്ഡലത്തില്‍ വി.മുരളീധരന്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. മത്സരിക്കാനുള്ള താല്‍പര്യം വി.മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വി.മുരളീധരനായിരിക്കും നയിക്കുക.

സിനിമാ താരങ്ങളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. നടി പ്രവീണ, നടന്‍ കൃഷ്ണകുമാര്‍, സംവിധായകന്‍ രാജസേനന്‍ എന്നിവരാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്. രാജസേനന്‍ നേരത്തെ നെടുമങ്ങാട് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ നേതൃത്വം ആലോചിച്ചിരുന്നെങ്കിലും താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.