ചിത്രം വരക്കാൻ ബ്രഷ് ഓർഡർ ചെയ്തു; ഫ്ളിപ്കാർട്ട് അയച്ചുകൊടുത്തത് നിലം തുടക്കുന്ന ബ്രഷ്

ചിത്രം വരക്കാൻ ബ്രഷ് ഓർഡർ ചെയ്തു; ഫ്ളിപ്കാർട്ട് അയച്ചുകൊടുത്തത് നിലം തുടക്കുന്ന ബ്രഷ്
Published on

ചിത്രം വരയ്ക്കാന്‍ അക്രിലിക്ക് ബ്രഷുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് നിലം തുടയ്ക്കുന്ന ബ്രഷ്. ചങ്ങനാശ്ശേരി സ്വദേശിയായ പ്രശസ്ത ചിത്രകാരന്‍ കണ്ണനാണ് ദുരനുഭവം നേരിട്ടത്. ജൂലായ് 30നാണ് കണ്ണന്‍ പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ പെയിന്റിങ് ബ്രഷുകള്‍ ഓര്‍ഡര്‍ ചെയ്തത്.

600 രൂപ ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്തു. പക്ഷെ വന്നതാകട്ടെ നിലം തുടക്കുന്ന ബ്രഷും. റീഫണ്ടിനായും ഉത്പന്നം മാറ്റിവാങ്ങുന്നതിനായും കമ്പനിക്ക് മെയില്‍ അയച്ചെങ്കിലും, ഇതുവരെയും പ്രതികരണം ലഭിച്ചിട്ടില്ല എന്ന് കണ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

ഇത്തരം സംഭവം ആദ്യമായല്ലെന്നും, തന്റെ പോസ്റ്റ് കണ്ടശേഷം ഒരുപാട് പേര്‍ ഇത്തരം അനുഭവങ്ങളുമായി തന്നെ വിളിച്ചുവെന്നും കണ്ണന്‍ പറഞ്ഞു.

വളരെ അപൂര്‍വമായ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പലര്‍ക്കും ലഭിക്കാറുള്ളത് ഇത്തരത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ഉത്പന്നങ്ങളായിരിക്കുമെന്നും, ഇത്തരം തെറ്റുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ക്ക് സ്ഥിരം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in