ആരോഗ്യത്തിലൂന്നി ബജറ്റ്; കൊവിഡിനെ നേരിടാന്‍ 20,000 കോടിയുടെ പാക്കേജ്

ആരോഗ്യത്തിലൂന്നി ബജറ്റ്;  കൊവിഡിനെ നേരിടാന്‍ 20,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഊന്നി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആദ്യ ബജറ്റ്. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിരോധനത്തിനായി ബജറ്റില്‍ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സിച്ച്‌സി, താലൂക് ആശുപത്രികളിലും പത്ത് ഐസൊലേഷന്‍ കിടക്കകള്‍ അനുവദിക്കുമെന്ന് ധനമന്ത്രികൂട്ടിച്ചേര്‍ത്തു. ഇതിനായി 635 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ പോളിസിയേയും ധനമന്ത്രി ബജറ്റില്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ വാക്‌സിന്‍ കയറ്റുമതിയില്‍ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ പ്രശംസിച്ചാണ് ബാലഗോപാല്‍ ബജറ്റവതരണം തുടങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in