ഇടത് സ്ഥാനാര്‍ത്ഥിയെ വൈദികര്‍ക്കൊപ്പം അവതരിപ്പിച്ചത് ബ്രാന്‍ഡിംഗിന് വേണ്ടി; സിപിഎമ്മിനെതിരെ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍

ഇടത് സ്ഥാനാര്‍ത്ഥിയെ വൈദികര്‍ക്കൊപ്പം അവതരിപ്പിച്ചത് ബ്രാന്‍ഡിംഗിന് വേണ്ടി; സിപിഎമ്മിനെതിരെ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെ വൈദികര്‍ക്കൊപ്പം അവതരിപ്പിച്ച നടപടിക്കെതിരെ കെസിബിസി മുന്‍ വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഫാദറിന്റെ പ്രതികരണം.

സിപിഐഎം ഒരു ബ്രാന്‍ഡിംഗിനാണ് ഇതുവഴി ശ്രമിച്ചതെങ്കില്‍ അത് ശരിയായ നടപടിയല്ല. നാളിതുവരെ കേരളത്തില്‍ കണ്ടുവന്ന നടപടിയല്ല ഇതെന്നുമാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും ഫാദര്‍ പറഞ്ഞു.

തൃക്കാക്കര ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് വൈദികരുടെ സാന്നിധ്യത്തിലായിരുന്നു. ഇതിലാണ് ഫാദറിന്റെ പ്രതികരണം. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ജോ ജോസഫ്.

ഉമ തോമസ് ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മെയ് 31നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫാ. വര്‍ഗീസ് വള്ളിക്കാട്ടിലിന്റെ പ്രതികരണം

അവര് ഒരു ബ്രാന്‍ഡിംഗിന് ശ്രമിച്ചു എന്ന ആരോപണമുണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. അവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. അതിനകത്ത് അവരെന്താണ് തെരഞ്ഞെടുപ്പ് സമയത്ത് ഒഴിഞ്ഞ് മാറി പോകാന്‍ ശ്രമിക്കുന്നത്? ഒരു പ്രത്യേക രീതിയില്‍ സ്ഥാനാര്‍ത്ഥിയെ ബ്രാന്‍ഡ് ചെയ്യാന്‍ അവരെന്തിനാണ് ശ്രമിക്കുന്നത്?

നാളിതുവരെ കേരളത്തില്‍ കണ്ടിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ അത്തരം പ്രവണതകളില്‍ നിന്ന് വ്യത്യസ്തമാണ്. സിപിഐഎം ആണെങ്കില്‍ പോലും. അത്തരം ബ്രാന്‍ഡിംഗിന് പാര്‍ട്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായില്ല എന്ന് തന്നെയാണ് പറയാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in