നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ട അതിജീവിത ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വയം പിന്മാറി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ജഡ്ജി മാറ്റണമെന്ന് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്സ്റ്റിസ് സ്വമേധയാ പിന്മാറുന്നത്.

കേസ് പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് മാറ്റിയത് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അതിജീവിതയുടെ ഹര്‍ജി.

ഹര്‍ജിയില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ എറണാകുളം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടന്നിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവില്ലാതെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇത് നിയമ വിരുദ്ധമാണെന്നാണ് അതിജീവിത ആരോപിച്ചത്.

വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന് അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്ന കേസ് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.

2019 ഫെബ്രുവരിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇപ്പോള്‍ ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്ന് അതിജീവിതയുടെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in