കാസര്‍ഗോഡിന് എയിംസ് വേണം; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കുഞ്ചാക്കോ ബോബനും

കാസര്‍ഗോഡിന് എയിംസ് വേണം; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കുഞ്ചാക്കോ ബോബനും

കാസര്‍ഗോഡ് എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ' എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ' യുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ കുഞ്ചാക്കോ ബോബനും.

കാസര്‍ഗോഡിന്റെ പേര് എയിംസ് പ്രൊപ്പോസലില്‍ ഉള്‍പ്പടുത്തി സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കണം എന്നാണ് ജനകീയ കുട്ടായ്മ ആവശ്യപ്പെടുന്നത്.

അനിശ്ചിതകാല നിരാഹാര സമരം ഇന്ന് 26 ദിവസം പിന്നിട്ടു. വിഷം പൊള്ളിച്ച നാടിന് എയിംസ് വേണമെന്നാണ് കൂട്ടായ്മയുടെ പ്രധാന ആവശ്യം.

എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലാകണം എയിംസ് എന്ന ആവശ്യം ഉയര്‍ന്നിരുന്നു.

അതേസമയം എയിംസ് സ്ഥാപിക്കാനായി കോഴിക്കോട്ടെ രണ്ട് സ്ഥലങ്ങളുടെ പ്രൊപ്പോസലാണ് സംസ്ഥാന സര്‍ക്കാര്‍ അയച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in