കാര്യങ്ങളറിയിച്ചില്ല; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ്

കാര്യങ്ങളറിയിച്ചില്ല; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എ.സി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഐഎം തൃശൂര്‍ ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റിയെന്നാണ് സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍.

സിപിഐഎമ്മിന്റെ ജില്ലാ ഘടകം നേരത്തെ തന്നെ ഇത് സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. തൃശ്ശൂര്‍ നേതൃത്വത്തിന്റെ അറിവില്‍ ഇത്രവലിയ വിഷയം ഉണ്ടായിട്ടും അത് ബോധ്യപ്പെടുത്തുന്നതില്‍ എ.സി മൊയ്തീനും ബേബി ജോണിനും വീഴ്ച വന്നു എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഐഎമ്മിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ച പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലും പാര്‍ട്ടി പരിശോധന നടത്തുന്നുണ്ട്.

സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് അന്വേഷിക്കാന്‍ ഒമ്പതംഗ സംഘം രൂപീകരിച്ചതായ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in