കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കണം, ഹൈക്കോടതി ഇടക്കാല ഉത്തരവ്

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കണം, ഹൈക്കോടതി ഇടക്കാല ഉത്തരവ്

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ള വര്‍ക്ക് മാത്രം പണം തിരിച്ചു നല്‍കാമെന്നും ഹൈക്കോടതി പറഞ്ഞു.

പണം തിരിച്ചു നല്‍കുമ്പോള്‍ വീണ്ടും ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.

നിക്ഷേപ കാലവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് പണം നല്‍കണം. ആര്‍ക്കൊക്കെ പണം നല്‍കി എന്നത് സംബന്ധിച്ച് കോടതിയെ ധരിപ്പിക്കുകയും വേണം. പണം തിരിച്ചു നല്‍കാന്‍ കഴിയണമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്നാണ് ബാങ്ക് അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in