മണിഹീസ്റ്റിനെ വെല്ലുന്ന തട്ടിപ്പെന്ന് ഷാഫി; ഭാവനയില്‍ അഡ്രസ് ഉണ്ടാക്കി വായ്പയെന്ന് വിഡി;കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ സഭയില്‍ ബഹളം

മണിഹീസ്റ്റിനെ വെല്ലുന്ന തട്ടിപ്പെന്ന് ഷാഫി; ഭാവനയില്‍ അഡ്രസ് ഉണ്ടാക്കി വായ്പയെന്ന് വിഡി;കരുവന്നൂര്‍ ബാങ്ക്
ക്രമക്കേടില്‍ സഭയില്‍ ബഹളം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിയമസഭയില്‍ ബഹളം. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള കരിവണ്ണൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് നെറ്റ്ഫ്‌ള്കിസ് പരമ്പരയെ തോല്‍പ്പിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐഎം കൂട്ടുനിന്നാണ് സാധാരണക്കാര്‍ക്ക് 100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയത്. എല്ലാ തട്ടിപ്പ് കേസിലെയും ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ ഹോള്‍ സെയിലായി വക്കാലത്ത് എടുക്കുന്ന നിലയാണ്. സഹകരണ മേലയെ തകര്‍ക്കാന്‍ കോപ്പ് കൂട്ടുന്നവര്‍ക്ക് അതിനവസരം നല്‍കരുത് എന്നും ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

''കേട്ടുകേള്‍വി പോലും ഇല്ലാത്ത തട്ടിപ്പാണ് നടന്നത്. കേരളം കണ്ട എറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കാണ് സിപിഐഎം നേതൃത്വം നല്‍കിയത്. ബിനാമി ഇടപാടിലുടെയുള്ള തട്ടിപ്പില്‍ എല്ലാ പണവും പോയത് സിപിഐഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്കാണ്. ഒരു പ്രദേശത്ത് മാത്രം പ്രവര്‍ത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരത്തെ പേട്ട മുതല്‍ വയനാട് വരെയുള്ളവര്‍ക്ക് ബാങ്ക് വായ്പ നല്‍കി. നറുക്കെടുപ്പിന്റെ 80 ശതമാനം വായ്പ എടുത്താണ് തട്ടിപ്പ്. ഒരാള്‍ക്ക് 26 കോടിയും മറ്റൊരാള്‍ക്ക് 23 കോടിയും ഉള്‍പ്പെടെ 379 അനധികൃത വായ്പയാണ് ബാങ്കില്‍ നിന്നും നല്‍കിയത്,'' ഷാഫി പറമ്പില്‍ ആരോപിച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നെന്നും തട്ടിപ്പുകാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

ഭാവനയില്‍ അഡ്രസ് ഉണ്ടാക്കി കോടികള്‍ വായ്പ കൊടുത്തുവെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. 2018ല്‍ സായി ലക്ഷ്മി എന്ന യുവതി തന്റെ പേരില്‍ വായ്പ സ്വന്തമാക്കിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിരുന്നു. പക്ഷേ ഒരു നടപടിയും നടപടിയും സ്വീകരിച്ചില്ല. വിവരം അറിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം അത് ഒരുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

Related Stories

No stories found.
logo
The Cue
www.thecue.in