ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തി കര്‍ണാടക കോളേജ്; പഠിപ്പിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തി കര്‍ണാടക കോളേജ്; പഠിപ്പിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയിലിരുത്തി ഉടുപ്പിയിലെ ജൂനിയര്‍ പി.യു കോളേജ്. വിദ്യാര്‍ത്ഥികളെ താത്കാലികമായി ഒരു മുറിയില്‍ ഇരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഹിജാബ് ഒഴിവാക്കാത്ത പക്ഷം ഇവര്‍ക്ക് ക്ലാസെടുക്കില്ലെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്.

ഗേറ്റിന് മുന്നില്‍ ആളുകൂടുന്നത് തടയാന്‍ മാത്രമാണ് നിലവില്‍ ഹിജാബ് ധരിച്ചവരെ കോളേജിലേക്ക് പ്രവേശിപ്പിച്ചതെന്നും അധികൃതര്‍.

ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ കുട്ടികളെ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ എന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ രാമകൃഷണ ജിജെ ആവര്‍ത്തിക്കുന്നത്.

കോളേജില്‍ ഹിജാബ് വിലക്കിയതിനെതിരെ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിജാബ് ധരിച്ചവരെ പ്രത്യേക ക്ലാസ്മുറിയില്‍ ഇരുത്തിയത്.

കര്‍ണാടകയില്‍ സ്‌കൂളുകളിലും കോളേജുകളിലും സമത്വത്തിനും അഖണ്ഡതയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in