ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു; സവര്‍ക്കറെ മഹാനാക്കി കര്‍ണാടകയിലെ പാഠപുസ്തകം

ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു; സവര്‍ക്കറെ മഹാനാക്കി കര്‍ണാടകയിലെ പാഠപുസ്തകം

കര്‍ണാടകയില്‍ പാഠപുസ്തകത്തില്‍ തീവ്ര ഹിന്ദുത്വവാദിയും ഹിന്ദു മഹാസഭാ നേതാവുമായ വി.ഡി. സവര്‍ക്കറെകുറിച്ചുള്ള പാഠഭാഗങ്ങള്‍ വിവാദത്തില്‍. ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാതൃരാജ്യം സന്ദര്‍ശിക്കുമായിരുന്നു എന്ന തരത്തിലുള്ള അസംബന്ധ പരാമര്‍ശങ്ങളാണ് ഉള്‍പ്പെടുത്തിയത്.

രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റി തയ്യാറാക്കിയ ഹൈസ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഒരു ചാപ്റ്ററാണ് വിവാദമായത്.

നേരത്തെ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.

എട്ടാം ക്ലാസിലെ കന്നട 2 ടെക്സ്റ്റ് ബുക്കിലാണ് 'ബ്ലഡ് ഗ്രൂപ്പ്' എന്ന പാഠഭഗത്തിന് പകരം കലവെന്ന ഗെദ്ദവരു (kalavannu geddavaru) എന്ന യാത്രവിവരണം ഉള്‍പ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിനെക്കുറിച്ചാണ് പുസ്തകം.

''ഒരു താക്കോല്‍ ദ്വാരം പോലുമില്ലാത്ത സെല്ലിലാണ് സവര്‍ക്കറെ തടവില്‍പാര്‍പ്പിച്ചത്. പക്ഷെ ബുള്‍ ബുള്‍ പക്ഷികള്‍ സ്ഥിരമായി സവര്‍ക്കറുടെ റൂം സന്ദര്‍ശിക്കാറുണ്ട്. അതിന്റെ ചിറകിലേറി സവര്‍ക്കര്‍ മാതൃരാജ്യം കാണാന്‍ എത്താറുണ്ടായിരുന്നു,' എന്നാണ് പാഠപുസ്തകത്തില്‍ ഉള്ളത്.

കര്‍ണാടക ബി.ജെ.പി സര്‍ക്കാരിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രി ബി.സി നാഗേഷ് പാഠപുസ്തകത്തെ പിന്തുണച്ച് രംഗത്തെത്തി. സവര്‍ക്കര്‍ മഹാനായ സ്വാതന്ത്ര്യ സമര പോരാൡയാണ്. അദ്ദേഹത്തെ ഗ്ലോറിഫൈ ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല. അത് അദ്ദേഹത്തിന്റെ ത്യാഗത്തിനേക്കാള്‍ വലുതല്ല. പാഠഭാഗത്തില്‍ എഴുത്തുകാരന്‍ എഴുതിയത് കൃത്യമാണ്,' ബി.സി നാഗേഷ് ദ ഹിന്ദുവിനോട് പറഞ്ഞു.

പാഠഭാഗത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതോടെ കര്‍ണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in