ഗോവധ നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക; അറക്കുന്നതും കശാപ്പിനായി വില്‍ക്കുന്നതും കുറ്റകൃത്യമാകും

ഗോവധ നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക; അറക്കുന്നതും കശാപ്പിനായി വില്‍ക്കുന്നതും കുറ്റകൃത്യമാകും

ഗോവധ നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക സര്‍ക്കാര്‍. അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമം പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കന്നുകാലികളെ അറക്കുന്നതും കശാപ്പിനായി വില്‍ക്കുന്നതും കുറ്റകൃത്യമാകും. നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേതിനേക്കാള്‍ കര്‍ശനമായിരിക്കും കര്‍ണാടകയിലെതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബീഫ് കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചു കൊണ്ടുള്ളതാണ് ബില്‍. യെദ്യൂരപ്പ സര്‍ക്കാര്‍ 2008ല്‍ നിയമം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചെങ്കിലും പ്രതിഭാ പാട്ടീല്‍ തിരിച്ചയക്കുകയായിരുന്നു. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പിന്‍വലിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഗോവധ നിരോധന നിയമം.

നിയമം നടപ്പാക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതും നിയന്ത്രിക്കപ്പെടും. ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് പുറമേ രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളും ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in