ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി; ഹര്‍ജികള്‍ തള്ളി

ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി; ഹര്‍ജികള്‍ തള്ളി

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ഹിജാബ് നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ സാധിച്ചില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ട് കോടതി പറഞ്ഞു.

മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതാചാരത്തിന്റെയോ മതവിശ്വാസത്തിന്റെയോ ഭാഗമല്ല, സ്‌കൂള്‍ യൂണിഫോമില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത് റീസണബിള്‍ റസ്ട്രിക്ഷന്റെ ഭാഗമായുള്ളതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, സി.ജെ ഋതുരാജ് എ അശ്വതി, ജസ്റ്റിസ് ജെ.എം കാഴി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. തുടര്‍ന്ന് ഫെബ്രുവരി 25ന് വിധി പറയാന്‍ മാര്‍ച്ച് 15ലേക്ക് കേസ് മാറ്റുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in