കരിപ്പൂര്‍ അപകടം; ടേബിള്‍ടോപ്പ് റണ്‍വെയായതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടു, മംഗലാപുരം ദുരന്തത്തിന് സമാനം

കരിപ്പൂര്‍ അപകടം; ടേബിള്‍ടോപ്പ് റണ്‍വെയായതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടു, മംഗലാപുരം ദുരന്തത്തിന് സമാനം

കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റ് അടക്കം 10 മരണം. കനത്ത മഴ കാരണം റണ്‍വേ കാണാന്‍ സാധിക്കാതെ വിമാനം പുറത്തേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 30 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. കോക്പീറ്റടക്കം മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

2010ല്‍ ഉണ്ടായ മംഗലാപുരം വിമാനാപകടത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലേതും. രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് ടേബിള്‍ ടോപ്പ്. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം. കനത്ത മഴയും, ഇരുട്ടും പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകട കാരണമെന്നാണ് വിവരം.

വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗതയിലാണ് തെന്നിമാറിയതെന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in