കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പാര്‍ട്ടി പിന്തുണയില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കി

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പാര്‍ട്ടി പിന്തുണയില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കി

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. സമാജ്‌വാദി പാര്‍ട്ടി പിന്തുണയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കി.

മെയ് 16ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചുവെന്ന് കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദം ഉയര്‍ത്തുക എന്നത് പ്രധാനമാണ്. ഒരു സ്വതന്ത്ര ശബ്ദം ഉയരുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള ആളുകള്‍ പറയുന്നതിനേക്കാള്‍ ആളുകള്‍ക്ക് വിശ്വാസ യോഗ്യമാവും കാര്യങ്ങള്‍ എന്നും കപില്‍ സിബല്‍.

കോണ്‍ഗ്രസിലെ വിമത നേതാക്കളിലൊരാളായിരുന്നു കപില്‍ സിബല്‍. ജി 23 നേതാക്കളിലെ മുതിര്‍ന്ന നേതാക്കളിലൊരാളുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതൃത്വം സംബന്ധിച്ച് വലിയ വിമര്‍ശനമാണ് കപില്‍ സിബല്‍ അടങ്ങുന്ന നേതാക്കള്‍ ഉയര്‍ത്തിയത്.

കപില്‍ സിബല്‍ നേരത്തെ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in