കോടതിയിലൂടെ നീതി ലഭ്യമായി, ഒരു അക്കാദമീഷ്യനെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു; ഡോ. ഗോപിനാഥ് രവീന്ദ്രന്‍

കോടതിയിലൂടെ നീതി ലഭ്യമായി, ഒരു അക്കാദമീഷ്യനെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു; ഡോ. ഗോപിനാഥ് രവീന്ദ്രന്‍

കോടതിയിലൂടെ നീതി ലഭ്യമായെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ഒരു അക്കാദമീഷ്യനെ ഇത്തരത്തില്‍ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു. നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ആയിരുന്നു. നിലവിലെ പ്രതിഷേധങ്ങളൊക്കെ രാഷ്ട്രീയമായിട്ടാണ് നടക്കുന്നത്,'' ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

സര്‍വകലാശാല വിസിയായിരിക്കുമ്പോള്‍ ചാന്‍സലറെക്കുറിച്ച് പറയാന്‍ പാടില്ലെന്നും അതുകൊണ്ടുതന്നെ ചാന്‍സലറുടെ പ്രവൃത്തിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാന്‍സലറുടെ നടപടിയില്‍ അതൃപ്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് പൊതു ഇടത്തില്‍ പറയുന്നില്ലെന്നും അതാണ് ചട്ടമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈക്കോടതി ശരിവെച്ചിരുന്നു. സര്‍വ്വകലാശാല നിയമനങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പരസ്യ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്. പ്രായപരിധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

Related Stories

No stories found.
logo
The Cue
www.thecue.in