'ജപിച്ച് ഊതല്‍' നടത്തിയ പുരോഹിതനടക്കം അറസ്റ്റിലായേക്കും; പതിനൊന്നുകാരിയുടെ മരണത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന
കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. സംഭവത്തില്‍ വിശ്വാസത്തിന്റെ പേരില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹിദായത്ത് വീട്ടില്‍ സത്താറിന്റെയും സാബിറയുടെയും ഇളയമകളായിരുന്നു 11 കാരിയായ ഫാത്തിമ.
പനി ബാധിച്ച് മരിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍' നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കേസില്‍ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതിചേര്‍ക്കും.
ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റിയില്‍ നാലുവയസുകാരി ഫാത്തിമ മരിച്ചത്. ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് അനക്കമില്ലാതായത് കണ്ടപ്പോഴാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍.
സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.