തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എന്‍.എസ് മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും എടുത്ത സമീപനം തെറ്റ്: കല്‍പ്പറ്റ നാരായണന്‍

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എന്‍.എസ് മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും എടുത്ത സമീപനം തെറ്റ്: കല്‍പ്പറ്റ നാരായണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എഴുത്തുകാരന്‍ എന്‍.എസ് മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും എടുത്ത സമീപനം തെറ്റാണെന്ന് എഴുത്തുക്കാരന്‍ കല്‍പ്പറ്റ നാരായണന്‍. ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നില്‍ക്കാന്‍ മാത്രമേ കഴിയൂ എന്നും കല്‍പ്പറ്റ നാരായണന്‍ കുറ്റപ്പെടുത്തി.

മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോള്‍ ആഗ്രഹിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ എന്‍.എസ് മാധവനും ചുള്ളിക്കാടും ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടി വരും. പ്രതിപക്ഷത്തെ പിന്തുണയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ മാറി നില്‍ക്കുകയോ, നിശ്ശബ്ദരാവുകയോ ചെയ്യണമായിരുന്നു എന്നാണ് കല്‍പ്പറ്റ നാരായണന്റെ പരാമര്‍ശം. കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലും കേരളത്തിലും ഏകാധിപത്യ പ്രവണത വളരുമ്പോള്‍ എഴുത്തുകാരന്‍ പ്രതിപക്ഷത്തുനിന്ന് പ്രതികരണം. കോണ്‍ഗ്രസ് വിയോജിക്കുന്നവര്‍ക്കും ഇടം നല്‍കുന്ന പ്രസ്ഥാനമാണ് എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെ അല്ല എന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

യു.ഡി.എഫിനോട് കൂറു പുലര്‍ത്തുന്ന എഴുത്തുകാര്‍ വലിയ ഭീഷണികളെ അതിജീവിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഇരുള്‍ പതിയെ മാറുമെന്നും സൂര്യന്‍ പ്രകാശിക്കുക തന്നെ ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തെപ്പറ്റി തനിക്ക് പറയാനുള്ളതെന്ന് കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

കേരളം തീവ്ര വലതുപക്ഷ ആശയക്കാരാണ്. അവരുടെ ഇടതുമുഖംമൂടി ഘട്ടം ഘട്ടമായി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. ദളിത്, സ്ത്രീപക്ഷരാഷ്ട്രീയം കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചയാക്കും. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് എല്ലാ അര്‍ഥത്തിലും പിന്തുടരുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in