അഗ്നിവീറുകള്‍ക്ക് ബി.ജെ.പി ഓഫീസില്‍ സെക്യൂരിറ്റി പണിക്ക് മുന്‍ഗണന നല്‍കും; കൈലാഷ് വിജയവര്‍ഗീയ

അഗ്നിവീറുകള്‍ക്ക് ബി.ജെ.പി ഓഫീസില്‍ സെക്യൂരിറ്റി പണിക്ക് മുന്‍ഗണന നല്‍കും; കൈലാഷ് വിജയവര്‍ഗീയ

കേന്ദ്ര പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഉദ്യോഗാര്‍ത്ഥികളെ പരിഹസിച്ച് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ. നാല് വര്‍ഷം കഴിഞ്ഞ് പുറത്തുവരുന്ന അഗ്നിവീറുകളെ ബി.ജെ.പി ഓഫീസുകളില്‍ സെക്യൂരിറ്റി പണിക്ക് മുന്‍ഗണന നല്‍കുമെന്നാണ് കൈലാഷ് വിജയ വര്‍ഗീയ പറഞ്ഞത്.

'21-25 വയസിനിടയില്‍ നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന അഗ്നിവീറുകള്‍ക്ക് 11 ലക്ഷം വീതമാണ് അവരുടെ കയ്യില്‍ ലഭിക്കുക. അഗ്നിവീര്‍ എന്ന പേരും അവര്‍ക്ക് ലഭിക്കും. എനിക്ക് ബി.ജെ.പി ഓഫീസിലേക്ക് ഒരു സെക്യൂരിറ്റിയെ നിയമിക്കണമെങ്കില്‍ ഞാന്‍ അഗ്നിവീറുകള്‍ക്ക് മുന്‍ഗണന നല്‍കും. എന്റെ സുഹൃത്ത് സമാനമായി ജോലി നല്‍കിയത് 35 വയസ്സുള്ള റിട്ടയര്‍ഡ് ആര്‍മിക്കാരനാണ്,'കൈലാഷ് വിജയ വര്‍ഗീയ.

അമേരിക്ക, ചൈന, ഫ്രാന്‍സ്, എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കരസേനയെ റക്രൂട്ട് ചെയ്യുന്നതെന്നും കൈലാഷ് വിജയവര്‍ഗീയ പറഞ്ഞു.

തൊഴിലില്ലാത്ത യുവാക്കളെ ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായ തന്റെ വാക്കുകളെ ടൂള്‍ക്കിറ്റ് ഗ്യാങ്ങ് വളച്ചൊടിക്കുകയാണെന്നാണ് വിജയ വര്‍ഗീയ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in