ബിരുദത്തില്‍ കെ.ടി.ജലീലിന് ക്ലീന്‍ ചിറ്റ്; ചട്ടപ്രകാരമെന്ന് സര്‍വകലാശാല

കെ ടി ജലീല്‍  
കെ ടി ജലീല്‍  

ഗവേഷണ ബിരുദ വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് ക്ലീന്‍ ചിട്ട്. ചട്ടപ്രകാരമാണ് ഗവേഷണ ബിരുദം നല്‍കിയതെന്ന് കേരള സര്‍വകലാശാല വിശദീകരണം നല്‍കി. മന്ത്രി കെ.ടി. ജലീലിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി ലഭിച്ചിരുന്നു.

മൗലികമല്ലെന്നും പിശകുകളുണ്ടെന്നുമായിരുന്നു പരാതി. സേവ് യൂണിവേഴ്‌സിറ്റി സമിതിയാണ് പരാതി നല്‍കിയിരുന്നത്. മലബാര്‍ കലാപത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാര്‍ എന്നിവരുടെ പങ്കിനെക്കുറിച്ചായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ ഗവേഷണ പ്രബന്ധം. ഇതിന് 2006ലാണ് പി.എച്ച്.ഡി നേടിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരാതി പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ളക്ക് കൈമാറിയിരുന്നു. ബിരുദം ചട്ടപ്രകാരമാണ് നല്‍കിയതെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍വകലാശാല അന്വേഷിച്ചില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in