പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് 5% മാത്രമാണ് ഇന്ത്യയില്‍ വിലവര്‍ദ്ധിച്ചത്; തെറ്റിധാരണ പരത്താന്‍ ശ്രമമെന്ന വാദവുമായി കെ.സുരേന്ദ്രന്‍

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് 5% മാത്രമാണ് ഇന്ത്യയില്‍ വിലവര്‍ദ്ധിച്ചത്; തെറ്റിധാരണ പരത്താന്‍ ശ്രമമെന്ന വാദവുമായി കെ.സുരേന്ദ്രന്‍

ഇന്ധന വിലവര്‍ദ്ധനയുടെ പേരില്‍ രാജ്യത്ത് തെറ്റിധാരണ പരത്താന്‍ ശ്രമമെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യത്ത് വിലവര്‍ദ്ധന വെറും അഞ്ച് ശതമാനം മാത്രമാണ്. ക്രൂഡ് ഉത്പാദക രാജ്യങ്ങള്‍ ഇന്ധനത്തിന് 50 ശതമാനത്തോളം വിലകൂട്ടിയെന്നും കെ.സുരേന്ദ്രന്‍.

രാജ്യത്ത് പെട്രാളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ ജനം വലയുന്നതിനിടയിലാണ് സുരേന്ദ്രന്റെ പരാമര്‍ശം. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടിയതോടെ കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ വിദേശ രാജ്യങ്ങളിലും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കൂടുകയാണെന്ന വാദമാണ് സുരേന്ദ്രന്‍ ഉയര്‍ത്തുന്നത്.

സുരേന്ദ്രന്‍ പറഞ്ഞത്

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവിന്റെ പേര് പറഞ്ഞ് വ്യാപകമായിട്ടുള്ള തെറ്റിധാരണയാണ് നമ്മുടെ നാട്ടില്‍ നടത്തുന്നത്. എന്നാല്‍ നമ്മുടെ വെളിയിലുള്ള ലോകത്ത് എന്താണ് നടക്കുന്നതെന്ന് ആരും ഇവിടെ പറയാന്‍ തയ്യാറാകുന്നില്ല. പെട്രോളിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ റീറ്റെയില്‍ ഡീസലിനും പെട്രോളിനും എന്താണ് വില.

അമേരിക്കയിലും വിദേശ രാജ്യങ്ങളിലും 50 ശതമാനം, അറുപത് ശതമാനം റീറ്റെയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ വെറും അഞ്ച് ശതമാനത്തില്‍ താഴെയാണ് പ്രതിസന്ധിക്കിടയിലും ഇന്ത്യാ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിച്ചിട്ടുള്ളത്. പക്ഷേ നാം കേള്‍ക്കുന്നത് എന്താണ്, കാണുന്ന പ്രചാരണമെന്താണ്.

Related Stories

No stories found.
logo
The Cue
www.thecue.in